എ സി ലോ ഫ്ലോർ നിരക്ക് കുറച്ച് കെ എസ് ആർ ടി സി

 എ സി ലോ ഫ്ലോർ  നിരക്ക് കുറച്ച്    കെ എസ് ആർ ടി സി

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി യുടെ സൂപ്പര്‍ഫാസ്റ്റ് മുതലുള്ള ബസുള്‍ക്ക് നല്‍കിയിരുന്ന 25 ശതമാനം നിരക്ക് ഇളവ് എസി ലോ  ഫ്‌ളോര്‍ ബസുകള്‍ക്ക് കൂടി അനുവദിച്ചു. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് ഇളവ് അനുവദിച്ചിരിക്കുന്നതെന്ന് സി എം ഡി അറിയിച്ചു. എറണാകുളം – തിരുവനന്തപുരം (കോട്ടയം വഴിയും, ആലപ്പുഴ വഴിയും), എറണാകുളം – കോഴിക്കോട് റൂട്ടുകളിലാണ് നിലവില്‍ ലോ ഫ്‌ളോര്‍ എസി ബസുകള്‍ സര്‍വീസ് നടത്തി വരുന്നത്. നിലവില്‍ തിരുവനന്തപുരം – എറണാകുളം ടിക്കറ്റ് നിരക്ക് 445 രൂപയാണ്. അത് 25 ശതമാനം കുറയ്ക്കുമ്പോള്‍ 346 രൂപയാകും, ഡിസംബര്‍ ഒന്നു മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ യാത്രാക്കാരെ കൂടുതല്‍ ആകര്‍ഷിക്കുന്നതിന് വേണ്ടിയുള്ള ഈ നിരക്ക് നിലവില്‍ വരും. സൂപ്പർഫാസ്റ്റ് ബസ്സുകളുടേയും നിരക്ക് കുറച്ചിട്ടുണ്ട്. കോവിഡ് വ്യാപനം കുറയ്ക്കുന്നതിനായി യാത്രക്കാരുടെ എണ്ണം നിയന്ത്രിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനായി കൂട്ടിയ ടിക്കറ്റ് നിരക്കാണ് ഇപ്പോൾ കുറച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.