തകർച്ചയിൽ നിന്ന് കരകയറി അദാനി; ഓഹരി വില്‍പനയില്‍ 110 ശതമാനത്തിന്റെ നേട്ടം

തകർച്ചയിൽ നിന്ന് കരകയറി അദാനി; ഓഹരി വില്‍പനയില്‍ 110 ശതമാനത്തിന്റെ നേട്ടം

മുംബൈ: ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ആരോപണങ്ങളുണ്ടാക്കിയ പ്രത്യാഘാതത്തില്‍ നിന്ന് അദാനി ഗ്രൂപ്പ് കരകയറി. അദാനി എന്റര്‍പ്രൈസസിന്റെ അനുബന്ധ ഓഹരി വില്‍പന 110 ശതമാനം കടന്നു.

ഓഹരികള്‍ക്ക് ആവശ്യക്കാരേറിയതാണ് സബ്സ്ക്രിപ്ഷന്‍ ഉയരാൻ കാരണം. ധനകാര്യ സ്ഥാപനങ്ങളും വ്യക്തിഗത നിക്ഷേപകരും ഓഹരി വില്‍പനയുടെ അവസാനനിമിഷങ്ങളില്‍ ഏറെ താല്‍പര്യം പകടിപ്പിച്ചു. 

നാലര കോടിയിലേറെ ഓഹരികളാണ് വില്‍പനയ്ക്ക്‌ എത്തിച്ചതെങ്കിലും 4.63 കോടിയുടെ ഓഹരികള്‍ക്കാണ് ആവശ്യക്കാരുണ്ടായത്. ഇതോടെ കഴിഞ്ഞ മൂന്നു ദിവസമായി നേരിട്ട നഷ്ടത്തില്‍ നിന്ന് അദാനി ഗ്രൂപ്പ് ഓഹരിവിപണിയിലും തിരിച്ചുവരവ് നടത്തി. 

ലിസ്റ്റ് ചെയ്യപ്പെട്ട പത്തു കമ്പനികളില്‍ ഏഴും ഇന്ന് നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.