യുഎഇയില്‍ ഇന്ധന വില കൂടും

യുഎഇയില്‍ ഇന്ധന വില കൂടും

ദുബായ്: യുഎഇയില്‍ ഇന്ധനവില കൂടും. ലിറ്ററിന് 27 ഫില്‍സിന്‍റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഡിസംബറിനെ അപേക്ഷിച്ച് ജനുവരിയില്‍ ഇന്ധനവില 52 ഫില്‍സ് താഴ്ന്നിരുന്നു. സൂപ്പർ 98 പെട്രോള്‍ ലിറ്ററിന് 3 ദിർഹം 05 ഫില്‍സാണ് ഫെബ്രുവരിയിലെ വില. ജനുവരിയില്‍ ഇത് 2 ദിർഹം 78 ഫില്‍സായിരുന്നു. സ്പെഷല്‍ 95 പെട്രോള്‍ ലിറ്ററിന് 2 ദിർഹം 93 ഫില്‍സാണ് ഫെബ്രുവരിയിലെ വില. ജനുവരിയില്‍ ഇത് 2 ദിർഹം 67 ഫില്‍സായിരുന്നു. ഇ പ്ലെസ് 91 പെട്രോള്‍ ലിറ്ററിന് 2 ദിർഹം 86 ഫില്‍സാണ് നല്‍കേണ്ടത്. ജനുവരിയില്‍ ഇത് 2 ദിർഹം 59 ഫില്‍സായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.