അബുദാബി: അദാനി എന്‍റർ പ്രൈസസില്‍ 1.4 ബില്ല്യണ്‍ ദിർഹം അതായത് 400 മില്ല്യണ്‍ യുഎസ് ഡോളർ നിക്ഷേപിക്കുമെന്ന് അബുദാബി ഇന്‍റർനാഷണല്‍ ഹോൾഡിംഗ് അറിയിച്ചു.അദാനി എന്‍റർപ്രൈസസ് ലിമിറ്റഡിൻെറ ഫോളോ-ഓൺ പബ്ലിക് ഓഫറിലാണ് (എഫ്‍പിഒ) ഏകദേശം 3200 കോടി രൂപയിലധികം നിക്ഷേപം നടത്തുന്നത്. ഐഎച്ച്‌സിയുടെ ശാഖയായ ഗ്രീൻ ട്രാൻസ്മിഷൻ ഇൻവെസ്റ്റ്‌മെന്‍റ് ഹോൾഡിംഗ് ആർഎസ്‌സി ലിമിറ്റഡ് വഴി കമ്പനിയിൽ നിക്ഷേപം നടത്തുമെന്നാണ് വാർത്താകുറിപ്പിലൂടെ കമ്പനി വ്യക്തമാക്കിയിട്ടുളളത്. അദാനി എന്‍റർ പ്രൈസസിന്‍റെ എഫ് പി ഒയുടെ 16 ശതമാനത്തോളം വരുമിത്.
അദാനി എന്‍റർ പ്രൈസസിന്‍റെ അടിസ്ഥാന ഘടനയിലും വളർച്ചയിലും വിശ്വാസമുണ്ട്, ദീർഘകാലാടിസ്ഥാനത്തിൽ കമ്പനിക്ക് വളർച്ച ഉണ്ടാകുമെന്നും അതുവഴി ഓഹരിയുടമകൾക്ക് നേട്ടമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നുവെന്നും കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബസർ ഷുഹൈബ് പറയുന്നു. ഹിൻഡൻബർഗിന്‍റെ റിസർച്ച് റിപ്പോർട്ട് പുറത്തുവന്നതോടെ അദാനി ഓഹരികളുടെ വില ഇടിഞ്ഞിരുന്നു. ഈ സന്ദർഭത്തിലാണ് നിക്ഷേപമെന്നതും ശ്രദ്ധേയമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v