കുവൈറ്റ് സിറ്റി: കേരള കോൺഗ്രസ് (എം) ൻ്റെ പോഷക സംഘടനയായ സംസ്കാരവേദിയുടെ ആഹ്വാന പ്രകാരം കുവൈറ്റ് പ്രവാസി കേരള കോൺഗ്രസ്(എം) മഹാത്മാഗാന്ധിജിയുടെ 75ാം രക്തസാക്ഷിത്വ ദിനവും കെ.എം മാണിയുടെ തൊണ്ണൂറാം ജന്മദിനവും ആചരിച്ചു.ഗാന്ധിജിയുടെയും, കെ.എം മാണിയുടെയും ഛായചിത്രങ്ങൾക്കു മുമ്പിൽ അംഗങ്ങൾ പുഷ്പാർച്ചന നടത്തി.

കുവൈറ്റ് പ്രവാസി കേരള കോൺഗ്രസ് പ്രസിഡൻ്റ് അഡ്വ.സുബിൻ അറയ്ക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്കാരവേദി ഗൾഫ് കോർഡിനേറ്റർ ബിജോയി സ്കറിയാ പാലകുന്നേൽ പ്രവാസി കേരള കോൺഗ്രസ് വൈസ് പ്രസിഡൻറ് എം.പി സെൻ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.
കുവൈറ്റ് പ്രവാസി കേരള കോൺഗ്രസ് സെക്രട്ടറി ജോബിൻസ് ജോൺ, ട്രഷറർ സുനിൽ തൊടുക, ജോയിൻ്റ് ട്രഷറർ സാബു മാത്യു എന്നിവർ പ്രസംഗിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v