കുവൈറ്റ് സിറ്റി: കുവൈറ്റ് സെൻ്റ് പീറ്റേഴ്സ് മാർത്തോമാ ഇടവകയുടെ ഹാർവസ്റ്റ് ഫെസ്റ്റിവൽ " പീറ്റേഴ്സ് ഫെസ്റ്റ് 2022" ജനുവരി 27 വെള്ളിയാഴ്ച അബ്ബാസിയ മാർത്തോമാ ഹാളിൽ വച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു.

ആഘോഷ പരിപാടികളും പൊതുസമ്മേളനവും റവ. സി. കെ. ടൈറ്റസ് ഉദ്ഘാടനം ചെയ്തു. ഇടവക വികാരി റവ. കെ. ഷിബു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ റവ. സി.സി. കുരുവിള സുവനിയറിൻ്റെ പ്രകാശന കർമ്മം നിർവ്വഹിച്ചു.

മാർത്തോമാ സഭാ കൗൺസിൽ അംഗം മനോജ് മാത്യു, കെ.ഇ.സി. ഫ് പ്രസിഡന്റ് ഫാ. ജോൺ ജേക്കബ്, എൻ.ഇ.സി. കെ സെക്രട്ടറി റോയി യോഹന്നാൻ, ലിനു സാമുവൽ, സെറിൻ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.

ജനറൽ കൺവീനർ മാത്യു കുര്യൻ സ്വാഗതവും, ഇടവക സെക്രട്ടറി ലിബു ജോസഫ് കൃതജ്ഞതയും പറഞ്ഞു.

ഇടവക ട്രസ്റ്റിമാരായ വർഗീസ് തോമസ്, അനു പി. രാജൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർമാരായ ജേക്കബ് കോശി, റജി ഈപ്പൻ എന്നിവരും സന്നിഹിതരായിരുന്നു.

റൂത്ത് ടോബിയും റോജോയും അവതരിപ്പിച്ച സംഗീത വിരുന്ന്, ഐറിൻ മറിയം സജുവിന്റെ വയലിൻ പ്രകടനം, വിവിധ കലാപരിപാടികൾ, നാടൻ ഭക്ഷണശാല എന്നിവ ഫെസ്റ്റിവലിൻ്റെ ആകർഷണങ്ങളായിരുന്നു.

മാത്യു തോമസ്, ജിജു തോമസ്, ബഞ്ചമിൻ ഫിലിപ്പ്, പ്രിയ മാത്യു, നോബിൾ മാത്യു, എന്നിവർ കൺവീനർമാരായ വിവിധ കമ്മിറ്റികൾ ഹാർവസ്റ്റ് ഫെസ്റ്റിവെലിന് നേതൃത്വം നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v