ഓഹരി വിപണിയില്‍ ഇന്നും അദാനി ഗ്രുപ്പിന് തിരിച്ചടി; 10 കമ്പനികളില്‍ ഒന്‍പതും നഷ്ടത്തില്‍

ഓഹരി വിപണിയില്‍ ഇന്നും അദാനി ഗ്രുപ്പിന് തിരിച്ചടി; 10 കമ്പനികളില്‍ ഒന്‍പതും നഷ്ടത്തില്‍

മുംബൈ: ഇന്നലെ നേട്ടമുണ്ടാക്കിയെങ്കിലും ഇന്ന് ഓഹരി വിപണിയില്‍ അദാനി ഗ്രുപ്പിന് തിരിച്ചടി. അദാനി ഗ്രൂപ്പിന്റെ 10 കമ്പനികളില്‍ ഒന്‍പത് എണ്ണവും നഷ്ടത്തിലാണ്.

ഇന്നലെ നടന്ന തുടര്‍ ഓഹരി വിപണയില്‍ 4.55 ലക്ഷം ഓഹരികള്‍ വാങ്ങാന്‍ ആവശ്യക്കാരായതോടെ അദാനി ഗ്രൂപ്പിന് നേട്ടം ഉണ്ടായി. എന്നാല്‍ തുടര്‍ ഓഹരികള്‍ ചെറുകിട നിക്ഷേപകരില്‍ നിന്നും വാങ്ങിയത് 11 ശതമാനം പേരാണ്.

20,000 കോടി രൂപയാണ് തുടര്‍ ഓഹരി വില്‍പനയിലൂടെ അദാനി എന്റര്‍പ്രൈസസ് ഇന്നലെ സമാഹരിച്ചത്. എഫ് പി ഒയ്ക്ക് അനുവദിച്ച തിയ്യതി നീട്ടണമെന്നും ഓഹരി വില കുറയ്ക്കണമെന്നും ആവശ്യം ഉയര്‍ന്നെങ്കിലും അദാനി ഗ്രൂപ്പ് ഒന്നും മാറ്റാന്‍ തയ്യാറായില്ല.

അബുദാബിയിലെ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംങ്‌സ് എന്ന കമ്പനി മാത്രം 3200 കോടി രൂപയിലേറെയാണ് നിക്ഷേപിച്ചത്. പിന്നാലെ ക്വാളിഫയ്ഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരും നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരും കൂട്ടത്തോടെ നിക്ഷേപമെത്തിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.