പ്രവാസി ജീവിതങ്ങൾക്ക് താങ്ങും തണലുമായി ഒരു ദശാബ്ദം; ചങ്ങനാശേരി അതിരൂപതാ പ്രവാസി സംഗമവും, പ്രവാസി അപ്പോസ്തലേറ്റിന്റെ പത്താം വാർഷികവും

പ്രവാസി ജീവിതങ്ങൾക്ക് താങ്ങും തണലുമായി ഒരു ദശാബ്ദം; ചങ്ങനാശേരി അതിരൂപതാ പ്രവാസി സംഗമവും, പ്രവാസി അപ്പോസ്തലേറ്റിന്റെ പത്താം വാർഷികവും

ചങ്ങനാശേരി: പ്രവാസി അപ്പോസ്‌തലേറ്റ് ചങ്ങനാശേരി അതിരൂപത പ്രവാസി സംഗമവും പത്താമത് വാർഷികവും ജൂലൈ 19ന് ചങ്ങനാശേരി സെന്റ് മേരീസ് കത്തീഡ്രലിൽ വച്ച് നടത്തപ്പെടും. ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, കേന്ദ്ര മന്ത്രി ജോർജ് കുര്യൻ, ആർച്ച് ബിഷപ്പ് എമിറൈറ്റസ് മാർ ജോസഫ് പെരുന്തോട്ടം എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. നിലവിലെ പ്രവാസികളും മടങ്ങി വന്നവരുമായ ഏകദേശം 2000 പ്രവാസികൾ ചടങ്ങിൽ പങ്കാളികളാകുമെന്ന് സംഘാടകർ അറിയിച്ചു.

രാവിലെ ഒമ്പത് മണിക്ക് ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ പ്രവാസി അപ്പോസ്‌തലേറ്റിന്റെ പതാക ഉയർത്തുന്നതോടെ ചടങ്ങുകൾ ഔദ്യോഗികമായി ആരംഭിക്കും. പാറേൽ കൊയർ‌ ടീം പ്രവാസി അപ്പോസ്‌തലേറ്റ് ആന്തം ആലപിക്കും.

തുടർന്ന് സെൻട്രൽ കമ്മിറ്റി സെക്രട്ടറി ലൈസമ്മ ജോസ് തയാറാക്കിയ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും. കുവൈറ്റ് ചാപ്റ്റർ‌ അംഗങ്ങൾ സുറിയാനി ഗീതം ആലപിക്കും. ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ അധ്യക്ഷ പ്രസംഗം നടത്തും. കേന്ദ്ര മന്ത്രി ജോർജ് കുര്യൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ആർച്ച് ബിഷപ്പ് എമിറേറ്റ്സ് മാർ ജോസഫ് പെരുന്തോട്ടം, മാർ ജോർജ് കോച്ചേരി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും.

സെന്ററൽ കോഡിനേറ്റർ സിബി വാണിയപുരക്കൽ സ്വാഗതം ആശംസിക്കുകയും ജിസിസി കോർഡിനേറ്റർ ബിജു മട്ടാഞ്ചേരി കൃതജ്ഞത അർപ്പിക്കുകയും ചെയ്യും. ചങ്ങനാശേരി എംഎൽഎ അഡ്വ. ജോബ് മൈക്കിൾ, ആർച്ച് ബിഷപ്പ് ജോർജ് കൊച്ചേരി, ഫാ. മാത്യു ചങ്ങങ്കരി, ഫാ. ആന്റണി ഏത്തക്കാട്, പ്രവാസി അപ്പോസ്തലേറ്റ് അതിരൂപതാ ഡയറക്ടർ ഫാ റ്റെജി പുതുവീട്ടികളം, അസി. ഡയറക്ടർ ഫാ. ജിജോ മാറാട്ടുകുളം, ഗ്ലോബൽ കോർഡിനേറ്റർ ജോ കാവാലം, ദേവമാതാ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ബിജി എഫ്.സി.സി എന്നിവർ ആശംസാ സന്ദേശം നൽകും.

സമൂഹത്തിൽ ക്രിയാത്മകമായ സേവനങ്ങൾ ചെയ്ത 13 പ്രവാസികളെ പ്രത്യേക പുരസ്കാരം നൽകി ആദരിക്കുന്നതിനൊപ്പം കഴിഞ്ഞ വർഷത്തെ പ്ലസ് 2 പരീക്ഷയിൽ ഉന്നത വിജയം നേടിയ പ്രവാസികളുടെ മക്കളെ ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ ആദരിക്കും. പ്രവാസി അപ്പോസ്തലേറ്റിന്റെ വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് കുട്ടികളും മുതിർന്നവരും വിവിധ കലാപരിപാടികൾ അവതരിപ്പിക്കും. “ പരിചമുട്ടുകളിയും" 2025 ജൂബിലി വർഷ സന്ദേശം നൽകുന്ന ലഘു നാടകം “പ്രത്യാശയുടെ ദൂത്” യു എ ഇ ചാപ്റ്ററും അവതരിപ്പിക്കും. ഉച്ചഭക്ഷണത്തോടു കൂടി സമ്മേളനം അവസാനിക്കും .

ചടങ്ങിന്റെ വിജയത്തിനായി അഡ്വ. ലിതിൻ തോമസ്, രാജേഷ് കൂത്രപ്പള്ളി, റെജി തോമസ്, ജോർജ് മീനത്തേക്കോണിൽ, എൻ.വി. ജോസഫ്, മാത്യു നെല്ലുവേലി, ജോസ് കളരിക്കൽ, മാത്യു മണിമുറി, സജീവ് ചക്കാലക്കൽ, ഷാജിമോൻ ജോസഫ്, ബിജു ഡോമിനിക്, ജോസി പാലാത്തറ, മാത്യു മനയത്തുശ്ശേരി, ജെയിംസ് അരീക്കുഴി, ജോസഫ് തെക്കേക്കര, ബിജു പി ജോസഫ്, തങ്കച്ചൻ പൊന്മാങ്കൽ , സുനിൽ പി ആന്റണി, സെബാസ്റ്റ്യൻ പത്തിൽ, സോളിമ്മ തോമസ്, ക്രിസ്റ്റി സെബാസ്റ്റ്യൻ, ഫിലിപ്പ് എബ്രഹാം കോഴിമണ്ണിൽ, സബിൻ കുര്യാക്കോസ്, ക്ഷേമ അജയ്, ലിറ്റി കണ്ടങ്കരി, ടോമിച്ചൻ മേപ്പുറത്ത്, ജെയിംസ് ഒവേലി , ലിവിൻ ജിബി,ബിജു വർക്കി, പുഷ്പാ ഷാജു, മാത്യു ആന്റണി എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികളുടെ ഒരുക്കങ്ങൾ സജീവമാണ്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.