ദില്ലി: ഇരുചക്രവാഹന യാത്രികര്‍ക്ക് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് (ബിഐഎസ്) നിബന്ധനകള്‍ പ്രകാരം നിലവാരമുള്ള ഹെല്‍മറ്റ് നിർബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. നിയമം 2021 ജൂണ്‍ ഒന്നു മുതല്‍ നിലവില്‍ വരും. നിലവാരമുള്ള, ഭാരം കുറഞ്ഞ ഹെല്‍മറ്റുകള്‍ മാത്രം ബി ഐ എസ് മുദ്രയോടെ നിര്‍മിച്ചു വില്‍പന നടത്തുന്നത് ഉറപ്പാക്കാനും നിലവാരം കുറഞ്ഞ ഹെല്‍മറ്റുകള്‍ വിപണിയില്‍ നിന്ന് ഒഴിവാക്കാനുമുള്ള നടപടിയുടെ ഭാഗമായാണ് പുതിയ ഉത്തരവ്. ഇരുചക്രവാഹന അപകടങ്ങളിൽപെടുന്നവർക്ക് തലയ്ക്ക് ഗുരുതര പരുക്ക് ഏൽക്കുന്നതായി കണ്ടെത്തിയിരുന്നു. തുടർന്ന് സുപ്രിം കോടതിയുടെ നിർദ്ദേശ പ്രകാരം 2018ൽ ഒരു റോഡ് സുരക്ഷാ കമ്മറ്റി രൂപീകരിച്ചിരുന്നു. ഡോക്ടർമാരും മറ്റ് വിവിധ മേഖകളിലെ വിദഗ്ധരും ഉൾപ്പെട്ട ഈ കമ്മറ്റിയുടെ നിർദ്ദേശപ്രകാരമാണ് പുതിയ തീരുമാനം. രാജ്യത്തെ കാലാവസ്ഥയ്ക്ക് ഭാരം കുറഞ്ഞ ഹെൽമറ്റുകളാണ് വേണ്ടതെന്നായിരുന്നു ഈ കമ്മറ്റിയുടെ കണ്ടെത്തൽ. ഇത് അംഗീകരിച്ച മന്ത്രാലയം ഇത്തരത്തിൽ ഒരു നിബന്ധന പുറപ്പെടുവിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.