ദുബായ് :രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമ യുഎഇ സഹിഷ്ണുത, സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ദുബായ് കോണ്‍സുലേറ്റില്‍ അനാച്ഛാദനം ചെയ്തു.

മനുഷ്യരാശിയുടെ ധാർമ്മിക ബോധത്തിൽ ആഴത്തിൽ പതിഞ്ഞ ഒരു സാർവത്രിക ശക്തിയാണ് ഗാന്ധിജിയെന്ന് ഷെയ്ഖ് നഹ്യാൻ പറഞ്ഞു. ആധുനിക ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളാണ് മഹാത്മാഗാന്ധിയെന്നും അദ്ദേഹം പറഞ്ഞു. യുഎഇയിലെ ഇന്ത്യന്‍ അംബാസിഡർ സഞ്ജയ് സുധീർ, കോണ്‍സുല്‍ ജനറല്‍ ഡോ അമന്‍പുരി തുടങ്ങിയവർ പൂക്കളർപ്പിച്ചു. സോം ദത്ത ബസു മഹാത്മാഗാന്ധിയുടെ പ്രിയ ഭജനകളായ വൈഷ്ണവ് ജാന്‍ തോയും, രഘുപതി രാഘവയും ആലപിച്ചു.ദില്ലിയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഫോർ കള്‍ച്ചറല്‍ റിലേഷന്‍സില്‍ ശില്‍പിയായ നരേഷ് കുമാവത് ആണ് 42 ഇഞ്ച് വലിപ്പമുളള ശില്‍പം സമർപ്പിച്ചത്. നയതന്ത്ര മേഖലയിലെ മറ്റ് പ്രമുഖരും പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാര ജേതാക്കളും വിവിധ സംഘടനാ നേതാക്കളും ചടങ്ങില്‍ സംബന്ധിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v