സൗദി അറേബ്യയില്‍ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മുന്നറിയിപ്പ്

സൗദി അറേബ്യയില്‍ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മുന്നറിയിപ്പ്

ദമാം:സൗദി അറേബ്യയില്‍ ഈയാഴ്ച കനത്ത മഞ്ഞുവീഴ്ചയും ഇടിമിന്നലുമുണ്ടാകുമെന്ന് മുന്നറിയിപ്പ്. രാജ്യത്താകമാനം പൊടിക്കാറ്റുമുണ്ടാകും. വെളളിയാഴ്ച വരെ സമാന കാലാവസ്ഥ തുടരുമെന്നും സൗദി പ്രസ് ഏജന്‍സി റിപ്പോർട്ട് ചെയ്യുന്നു.

മണിക്കൂറില്‍ 60 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക. തബൂക്ക്, അൽ-ജൗഫ്, വടക്കൻ അതിർത്തി മേഖല, ഹൈൽ, അൽ-ഖാസിം, കിഴക്കൻ പ്രവിശ്യ, റിയാദ്, മക്ക, മദീന എന്നിവിടങ്ങളിൽ പൊടിക്കാറ്റുണ്ടാകുമെന്നും അറിയിപ്പില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.