അമേരിക്കയുടെ വിവിധ മേഖലകളിൽ ആഞ്ഞടിച്ച് തീവ്ര ഹിമകൊടുങ്കാറ്റ്; രണ്ടായിരത്തോളം വിമാനങ്ങൾ റദ്ദാക്കി

അമേരിക്കയുടെ വിവിധ മേഖലകളിൽ ആഞ്ഞടിച്ച് തീവ്ര ഹിമകൊടുങ്കാറ്റ്; രണ്ടായിരത്തോളം വിമാനങ്ങൾ റദ്ദാക്കി

ഓസ്റ്റിൻ: അമേരിക്കയുടെ ടെന്നസി മുതൽ ടെക്‌സാസ് വരെ വ്യാപിച്ചുകിടക്കുന്ന തെക്ക്-മധ്യ ഭാഗങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയും ശീതക്കാറ്റും മൂലം ഏകദേശം 40 ദശലക്ഷം ആളുകൾ ജാഗ്രതയിൽ. ഈ ആഴ്ചകൂടി കാലാവസ്ഥ നിലവിലെ അവസ്ഥയിൽ തുടരുമെന്നാണ് വിദഗ്‌ദ്ധർ അഭിപ്രായപ്പെടുന്നത്.

കാലാവസ്ഥയെ തുടർന്ന് രാജ്യത്തുടനീളം 1,900 ലധികം വിമാനങ്ങൾ റദ്ദാക്കിയാതായി ബിബിസി റിപ്പോർട്ട് ചെയ്തു. പ്രധാനമായും ടെക്സസിലെ വിമാനത്താവളങ്ങളെയാണ് കനത്ത മഞ്ഞുവീഴ്ച ബാധിച്ചത്. "അപകടകരമായ യാത്രാ സാഹചര്യങ്ങൾ" മൂലമാണ് വിമാനങ്ങൾ ശ്രദ്ധക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

ഫ്ലൈറ്റ്-ഡാറ്റ ട്രാക്കിംഗ് വെബ്‌സൈറ്റായ ഫ്ലൈറ്റ്അവെയർ അനുസരിച്ച് ചൊവ്വാഴ്ച വൈകുന്നേരം വരെ ഏകദേശം 2,000 അമേരിക്കൻ വിമാനങ്ങൾ റദ്ദാക്കി. അമേരിക്കയിലെ പ്രധാന എയർപോർട്ട് ഹബ് ഡാലസ്-ഫോർട്ട് വർത്ത് ഇന്റർനാഷണൽ എയർപോർട്ടിലേക്കുള്ള 900 ലധികം ഫ്ലൈറ്റുകളും ഡാളസ് ലവ് ഫീൽഡിൽ നിന്നുള്ള 250 ലധികം വിമാനങ്ങളും ചൊവ്വാഴ്ച റദ്ദാക്കുകയോ വൈകുകയോ ചെയ്തു.


കൂടാതെ ഡാലസ് ആസ്ഥാനമായുള്ള സൗത്ത് വെസ്റ്റ് എയർലൈൻസ് ചൊവ്വാഴ്ച 560 ലധികം വിമാനങ്ങൾ റദ്ദാക്കുകയും 350 ലധികം വിമാനങ്ങൾ വൈകുകയും ചെയ്തതായി ഫ്ലൈറ്റ്അവെയർ റിപ്പോർട്ട് ചെയ്തു.ഇത് ഡെൽറ്റ, അമേരിക്കൻ, യുണൈറ്റഡ്, സൗത്ത് വെസ്റ്റ് തുടങ്ങിയ പ്രധാന എയർലൈനുകളെ ബാധിച്ചു. എല്ലാ വിമാനക്കമ്പനികളും യാത്രക്കാർക്ക് അധിക പണം നൽകാതെ വിമാനങ്ങൾ വീണ്ടും ബുക്ക് ചെയ്യാൻ അനുവദിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ടെക്സസിലെ ഓസ്റ്റിനിലെയും ഡാലസിലെയും റോഡുകളിൽ അര ഇഞ്ച് വരെ ഉയരത്തിൽ മഞ്ഞ് ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ സേവനം പ്രവചിച്ചിരുന്നു. ഇതേ തുടർന്ന് പ്രദേശത്ത് ഏഴ് കാറുകൾ കൂട്ടിയിടിച്ച് മാരകമായ അപകടം ഉണ്ടായതായി ആർലിംഗ്ടൺ, ടെക്സാസ് എന്നിവിടങ്ങളിലെ പോലീസ് പ്രതികരിച്ചു. ടെക്സസിലെ ഓസ്റ്റിനിൽ 10 കാറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചതായി നഗരത്തിലെ അഗ്നിശമന വിഭാഗം അറിയിച്ചു.

വാഹനങ്ങൾ കൂട്ടിയിടിച്ചതായി അറിയിച്ചുകൊണ്ടുള്ള 200 ലധികം സന്ദേശങ്ങളാണ് ചൊവ്വാഴ്ച മാത്രം എത്തിയതെന്നും ഓസ്റ്റിൻ പോലീസ് പറഞ്ഞു. ഓസ്റ്റിൻ ഉൾപ്പെടുന്ന ടെക്സസിലെ ട്രാവിസ് കൗണ്ടിയിൽ, രാവിലെ 8 മണി മുതൽ ഓരോ മൂന്ന് മിനിറ്റിലും പോലീസും ഷെരീഫിന്റെ ഡെപ്യൂട്ടികളും പുതിയ അപകടങ്ങളോട് പ്രതികരിക്കുന്നുണ്ടെന്ന് ഓസ്റ്റിൻ-ട്രാവിസ് കൗണ്ടി ട്രാഫിക് റിപ്പോർട്ട് പേജ് പറയുന്നു.

അതിനിടെ ടെക്‌സാസിൽ ഹിമകൊടുങ്കാറ്റിനെ തുടർന്ന് നിരവധി സ്‌കൂളുകൾക്ക് അവധി നൽകി. ചൊവ്വാഴ്ച വൈകുന്നേരത്തെ കണക്കനുസരിച്ച് സംസ്ഥാനത്ത് 30,000 ത്തിലധികം വീടുകളിൽ വൈദ്യുതി നിലകച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്ന് ഗവർണർ ഗ്രെഗ് ആബട്ട് ഓസ്റ്റിനിൽ പറഞ്ഞു. വൈദ്യുതി ലൈനുകളിലെ മഞ്ഞുവീഴ്ചയോ മരങ്ങൾ വീണതോ പോലുള്ള ഘടകങ്ങളാണ് തടസ്സങ്ങൾക്ക് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

കനത്ത മഴയും വെള്ളപ്പൊക്കവും ആഴ്ച്ചയുടെ മധ്യത്തോടെ വടക്ക്, തെക്ക്-കിഴക്കൻ അമേരിക്കയുടെ ചില ഭാഗങ്ങളിൽ ബാധിക്കുമെന്നും കാലാവസ്ഥ വകുപ്പ് പ്രതീക്ഷിക്കുന്നു.

അതേസമയം, ഹിമകൊടുങ്കാറ്റ് അമേരിക്കയുടെ മധ്യ, പടിഞ്ഞാറൻ പ്രദേശങ്ങളിലും ബാധിക്കും. അവിടെ കാറ്റിന്റെ തണുപ്പ് ശരാശരിയിൽ താഴെയുള്ള താപനില -40 ഡിഗ്രി വരെ അയയ്ക്കും. ന്യൂ ഇംഗ്ലണ്ടിലെ താപനില -30 ഡിഗ്രിയിലേക്ക് താഴുമെന്നും കനേഡിയൻ അതിർത്തിക്ക് സമീപം -60 ഡിഗ്രി വരെ താഴുമെന്നും കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.