കണ്ടാല്‍ ചെറിയൊരു ബാഗ് ആണ്. എന്നാല്‍ വിലയോ 53 കോടിയും. കേള്‍ക്കുമ്പോള്‍ തന്നെ കൗതുകവും അതിശയവും തോന്നും പലര്‍ക്കും. ശരിയാണ് ഏറെ കൗതുകങ്ങള്‍ നിറഞ്ഞ ഈ ബാഗാണ് കഴിഞ്ഞ കറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലടക്കം നിറയുന്നത്.
ഇറ്റലിയിലെ ഒരു പ്രശസ്തമായ ബ്രാന്‍ഡ് ആണ് ലോകത്തിലെതന്നെ ഏറ്റവും വിലകൂടിയ ബാഗ് അവതരിപ്പിച്ചിരിക്കുന്നത്. വജ്രവും ഇന്ദ്രനീലവും അ ക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കളാണ് ബാഗിന്റെ അലങ്കാരത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
ബോറിനി മിലാനെസി എന്ന പ്രശസ്തമായ ബ്രാന്‍ഡ് ആണ് ഇത്തരത്തില്‍ മനോഹരമായ ഒരു ബാഗ് ഒരുക്കിയിരിക്കുന്നത്. ഏകദേശം ആയിരത്തോളം മണിക്കൂര്‍ എടുത്തു ബാഗിന്റെ നിര്‍മാണത്തിനായി. ചെറിയ തിളക്കമുള്ള മുതലത്തോല്‍ ഉപയോഗിച്ചാണ് ബാഗിന്റെ നിര്‍മാണം. ബാഗിന്റെ ഉള്‍ഭാഗവും മൃഗത്തോലുകൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്.
വൈറ്റ് ഗോള്‍ഡില്‍ തീര്‍ത്ത ചിത്രശലഭങ്ങളുടെ രൂപങ്ങളില്‍ ഇന്ദ്രനീലവും വജ്രവും എല്ലാം പതിപ്പിച്ചിരിക്കുന്നു. ഇവയാണ് ബാഗിന്റെ ഭംഗി വര്‍ധിപ്പിക്കുന്നതും. ബാഗ് വാങ്ങുന്ന ആളുടെ പേര് കൊത്തുപണി ചെയ്ത ശേഷമായിരിക്കും ബാഗ് ലഭിക്കുക. എന്തായാലും ഫാഷന്‍ലോകത്ത് ശ്രദ്ധ നേടിയിരിക്കുകയാണ് ഈ ബാഗ് .
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.