ദുബായ്: ദുബായില്‍ കാലാവസ്ഥ നിയന്ത്രിത സൈക്കിള്‍ ഹൈവേ ദ ലൂപ്പ് വരുന്നു. 93 കിലോമീറ്റർ നീളത്തിലാണ് ദ ലൂപ്പ് ഒരുങ്ങുന്നത്. 3 ദശലക്ഷത്തിലധികം താമസക്കാർക്ക് പ്രധാന സേവനങ്ങളിലേക്കും സ്ഥലങ്ങളിലേക്കും നടന്നും സൈക്കിള്‍ സവാരി നടത്തിയും എത്താനുളള സൗകര്യമൊരുക്കുകയെന്നുളളതാണ് ദ ലൂപ്പിലൂടെ ലക്ഷ്യമിടുന്നത്. പുറത്ത് ചൂടായാലും തണുപ്പായാലും ദ ലൂപ്പിലെ അന്തരീക്ഷം ഒരുപോലെയായിരിക്കുമെന്നുളളതാണ് കാലാവസ്ഥ നിയന്ത്രിതമെന്നതിലൂടെ ലക്ഷ്യമിടുന്നത്.
2040 ഓടെ 20 മിനിറ്റ് ദൈർഘ്യമുളള നഗരമായി മാറുകയെന്നുളള ദുബായുടെ ലക്ഷ്യത്തിന് അനുസൃതമായാണ് ദ ലൂപ്പും ഒരുങ്ങുന്നത്. ജനങ്ങള്‍ക്ക് നടന്നോ സൈക്കിളിലോ 20 മിനിറ്റിനുളളില്‍ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരാനുളള സൗകര്യമാണ് ഇതിലൂടെ സാധ്യമാവുക. നടത്തവും സൈക്ലിംഗും പ്രോത്സാഹിപ്പിക്കണം, ഇതിനായി ലോകത്തെ തന്നെ മികച്ച സൗകര്യമൊരുക്കുകയാണ് ദ ലൂപ്പിലൂടെ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന യുആർബി ലക്ഷ്യം വെക്കുന്നതെന്ന് സിഇഒ ബഹരാഷ് ബഗേരിയന്‍ പറഞ്ഞു. നഗര ചലനാത്മകത സംരംഭകത്വത്തിനുളള ഏറ്റവും മികച്ച സ്ഥലമാണ് ദുബായ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദ ലൂപ്പിന്‍റെ മാതൃകയുടെ യൂട്യൂബ് വീഡിയോയും പുറത്തുവിട്ടു.എക്‌സ്‌പോ സിറ്റി, ജെഎൽടി, അൽഖൂസ്, ഡൗൺടൗൺ ദുബായ്, മൈദാൻ, അക്കാദമിക് സിറ്റി എന്നിവയുൾപ്പെടെയുള്ള ഭാഗങ്ങളിലൂടെയാണ് ദ ലൂപ് കടന്നുപോവുക. നിലവില്‍ ഗവേഷണ ഘട്ടത്തിലാണ് പദ്ധതി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.