കണ്ണൂരില്‍ വീണ്ടും വാഹനാപകടം: രണ്ട് സ്ത്രീകള്‍ മരിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക്

കണ്ണൂരില്‍ വീണ്ടും വാഹനാപകടം: രണ്ട് സ്ത്രീകള്‍ മരിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക്

പഴയങ്ങാടി: കാര്‍ കത്തിയമര്‍ന്ന് ദമ്പതികള്‍ മരിച്ചതിന്റെ ദുഖം അലയടങ്ങും മുമ്പേ കണ്ണൂരില്‍ വീണ്ടും അപകട മരണം. പഴയങ്ങാടി റെയില്‍വേ മേല്‍പ്പാലത്തിന് സമീപം കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു.

കാര്‍ യാത്രക്കാരിയായ പഴയങ്ങാടി മുട്ടത്തെ എം.പി. ഫാത്തിമ (24), സ്‌കൂട്ടര്‍ യാത്രിക കണ്ണപുരം നോര്‍ത്ത് എല്‍.പി സ്‌കൂള്‍ അധ്യാപിക കീഴറയിലെ സി.പി. വീണ (47) എന്നിവരാണ് മരിച്ചത്. ഫാത്തിമയുടെ ഭര്‍ത്താവ് അടക്കം അഞ്ച് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വൈകീട്ട് 4.30 ഓടെയായിരുന്നു അപകടം. കണ്ണൂര്‍ ഭാഗത്ത് നിന്ന് വരികെയായിരുന്ന കാറും കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ണൂര്‍ പരിയാരം ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

കണ്ണൂരില്‍ വ്യാഴാഴ്ച്ച രാവിലെയാണ് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി പൂര്‍ണ ഗര്‍ഭിണിയായിരുന്ന കുറ്റിയാട്ടൂര്‍ സ്വദേശികളായ റീഷ (26)യും ഭര്‍ത്താവ് പ്രജിത്തും (32) വെന്ത് മരിച്ചത്. കണ്ണൂര്‍ ജില്ല ആശുപത്രിക്ക് സമീപം രാവിലെ 11ഓടെയാണ് ദാരുണമായ അപകടം. കാറില്‍ ആശുപത്രിയിലേക്ക് പോകുകയായിരുന്നു കുടുംബം. കാറിലുണ്ടായിരുന്ന നാലു ബന്ധുക്കള്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.