ഫ്രഞ്ച് പ്രതിരോധ നിരയില്‍ ഇനി റാഫേല്‍ വരാന്‍ ഇല്ല; താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം ഇന്‍സ്റ്റഗ്രാമിലൂടെ

ഫ്രഞ്ച് പ്രതിരോധ നിരയില്‍ ഇനി റാഫേല്‍ വരാന്‍ ഇല്ല; താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം ഇന്‍സ്റ്റഗ്രാമിലൂടെ


പാരിസ്: ഫ്രഞ്ച് ദേശീയ ഫുട്‌ബോള്‍ താരം റാഫേല്‍ വരാന്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ദീര്‍ഘമായ കുറിപ്പിലാണ് വിരമിക്കല്‍ പ്രഖ്യാപനം. 2018 ല്‍ ലോകകപ്പ് നേടിയ ഫ്രഞ്ച് സംഘത്തില്‍ പ്രധാനിയായിരുന്ന വരാന്‍. ലോകത്തിലെ തന്നെ മികച്ച പ്രതിരോധ താരങ്ങളില്‍ ഒരാളാണ്.

വിരമിക്കാന്‍ ഏറ്റവും ഉചിതമായ സമയമാണിതെന്നും മാസങ്ങളായി ഇത്തരമൊരു തീരുമാനത്തെക്കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്നും താരം പറഞ്ഞു. ഇനി ക്ലബ് ഫുട്‌ബോളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. രാജ്യത്തെ ഒരു പതിറ്റാണ്ടുകാലം പ്രതിനിധീകരിക്കാനായത് ഏറ്റവും വലിയ അംഗീകാരമാണെന്ന് വരാന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ക്ലബ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി കളിക്കുന്ന താരം 19 ാം വയസിലാണ് ദേശീയ ടീമിനായി അരങ്ങേറ്റം കുറിക്കുന്നത്. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ജോര്‍ജിയയ്‌ക്കെതിരെയായിരുന്നു കന്നി മത്സരം. 2014 ല്‍ ദിദിയര്‍ ദെഷാംപ്‌സിന്റെ ലോകകപ്പ് സംഘത്തിലും ഇടംനേടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.