ജഡ്ജിമാര്‍ക്ക് കൈക്കൂലി; അഡ്വ. സൈബി ജോസിനെതിരായ എഫ്‌ഐആര്‍ തിരുത്താന്‍ അപേക്ഷ നല്‍കി അന്വേഷണ സംഘം

ജഡ്ജിമാര്‍ക്ക് കൈക്കൂലി; അഡ്വ. സൈബി ജോസിനെതിരായ എഫ്‌ഐആര്‍ തിരുത്താന്‍ അപേക്ഷ നല്‍കി അന്വേഷണ സംഘം

കൊച്ചി: കൈക്കൂലിക്കേസില്‍ അന്വേഷണം നേരിടുന്ന ഹൈക്കോടതി അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരിനെതിരായ കുരുക്ക് മുറുക്കാന്‍ പൊലീസ്. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ കൂടി ചുമത്തുന്നതിനായി എഫ്‌ഐആറില്‍ തിരുത്തല്‍ വരുത്താന്‍ അന്വേഷണ സംഘം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കി. 

'ചതി ചെയ്ത് ലാഭം ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ' എന്നതിന് പകരം 'ജഡ്ജിമാര്‍ക്ക് കൈക്കൂലി കൊടുക്കണമെന്നുള്ള ഉദ്ദേശ്യത്തോടെ' എന്ന വാചകം കൂട്ടിച്ചേര്‍ക്കണമെന്നാണ് അപേക്ഷ. കേസിലെ ചില നിയമ തടസങ്ങള്‍ ഒഴിവാക്കാനാണ് എഫ്‌ഐആര്‍ തിരുത്താന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. പുതിയ വാചകം കൂടി ചേര്‍ത്താല്‍ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ കൂടി പ്രതിക്കെതിരെ ചുമത്താനാകും. 

അനുകൂല വിധി നേടാന്‍ ഹൈക്കോടതി ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കണമെന്ന് തെറ്റിദ്ധരിപ്പിച്ച് കക്ഷികളില്‍ നിന്ന് 77 ലക്ഷം രൂപ തട്ടിയെടുത്തെന്നതാണ് സൈബിക്കെതിരെ ഉയര്‍ന്ന ആരോപണം. ആരോപണത്തില്‍ കഴമ്പുണ്ടെന്ന കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ റിപ്പോര്‍ട്ട് പ്രകാരം സൈബിയെ പ്രതിയാക്കി അന്വേഷണം നടത്താന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് നിര്‍ദേശം നല്‍കിയിരുന്നു. അഴിമതി നിരോധന വകുപ്പ് 7(1), ഇന്ത്യന്‍ ശിക്ഷാ നിയമം 420 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.