ദുബായ്: എഞ്ചിനിലെ തീ ശ്രദ്ധയില്‍ പെട്ടതിനെ തുടർന്ന് അബുദബിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചറിക്കി. വ്യാഴാഴ്ച രാത്രി 9 മണിക്ക് പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിയത്.
എക്സ്പ്രസിന്‍റെ ഐ എക്സ് 348 വിമാനത്തിന്‍റെ എഞ്ചിനിലാണ് തീ കണ്ടത്. ഉടനെ തന്നെ വിമാനം അബുദബിയിലേക്ക് തിരിച്ചിറക്കുകയായിരുന്നു. 184 യാത്രാക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രാക്കാർ സുരക്ഷിതരാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v