ചിക്കാഗോ മലയാളി അസോസിയേഷന്‍റെ 13-ാമത്തെ വീടിന്‍റെ താക്കോല്‍ദാനം നിര്‍വഹിച്ചു

ചിക്കാഗോ മലയാളി അസോസിയേഷന്‍റെ 13-ാമത്തെ വീടിന്‍റെ താക്കോല്‍ദാനം നിര്‍വഹിച്ചു

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്‍റെ 13-ാമത്തെ വീടിന്‍റെ താക്കോല്‍ദാനകര്‍മ്മം പ്രസിഡണ്ട് ജോഷി വള്ളിക്കളം നിര്‍വഹിച്ചു. ചിക്കാഗോ മലയാളി അസോസിയേഷന്‍ സാമൂഹിക പ്രതിബദ്ധതയുള്ള സംഘടനയാണ്. കേരളത്തില്‍ വെള്ളപ്പൊക്ക ദുരിതമുണ്ടായപ്പോഴും ലോകമെമ്പാടും കോവിഡ് മഹാമാരി വന്നപ്പോഴും ചിക്കാഗോയില്‍ അസോസിയേഷന്‍ സാമൂഹിക പ്രതിബദ്ധത തെളിയിച്ചിട്ടുണ്ട്. മാത്രമല്ല കേരളത്തില്‍ വീടില്ലാതെ കഷ്ടപ്പെടുന്ന നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്ക് വീട് വെച്ചുകൊടുക്കുന്ന ഭവന പദ്ധതി മുന്‍ പ്രസിഡണ്ട് ജോണ്‍സണ്‍ കണ്ണൂക്കാടന്‍റെ കാലഘട്ടത്തില്‍ തുടങ്ങിയത് 2023-ല്‍ ഇപ്പോഴത്തെ പ്രസിഡണ്ട് ജോഷി വള്ളിക്കളത്തിന്‍റെ കാലഘട്ടത്തിലും അനുസ്യൂതം തുടരുന്നതില്‍ അസോസിയേഷന്‍ ചാരിതാര്‍ത്ഥ്യം പ്രകടിപ്പിച്ചു. 


അസോസിയേഷന്‍ കേരളത്തില്‍ പണിതുകഴിഞ്ഞതും പണിതുകൊണ്ടിരിക്കുന്നതുമായ വീടുകളെല്ലാം സാമൂഹിക പ്രവര്‍ത്തക ഡോ. എം.എസ് സുനിലിന്‍റെ നേതൃത്വത്തില്‍ ഏറ്റവും ചെലവ് കുറഞ്ഞ രീതിയില്‍ നിര്‍മ്മിച്ചു നല്കുന്നതിലുള്ള നന്ദിയും അസോസിയേഷന്‍ ഡോ. എം.എസ്. സുനിലിനെ അറിയിക്കുകയുണ്ടായി.ഡോ. എം.എസ്. സുനിലിന്‍റെ 267-ാമത്തേതും ചിക്കാഗോ മലയാളി അസോസിയേഷന്‍ അംഗമായ മോനു വര്‍ഗീസിന്‍റെ രണ്ടാമത്തേതും അസോസിയേഷന്‍റെ 13-ാമത്തേതുമായ വീടാണ് കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ പൂവന്‍മലയില്‍ പാസ്റ്റര്‍ ജോയിയും ഭാര്യ ജെയ്സിയും ഉള്‍പ്പെടെ അഞ്ച് അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന കുടുംബത്തിനുള്ള വീടാണ് കഴിഞ്ഞ ദിവസം അസോസിയേഷന്‍ പ്രസിഡണ്ട് ജോഷി വള്ളിക്കളം താക്കോല്‍ നല്കിക്കൊണ്ട് നിര്‍വഹിച്ചത്.പ്രസ്തുത ചടങ്ങില്‍ ഡോ. എം.എസ്. സുനില്‍, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ കെ.പി. ജയലാല്‍, സാജന്‍ വള്ളിക്കളം, ബോബന്‍ അലോഷ്യസ്, നജ്മ ബോബന്‍, ജൂബി വള്ളിക്കളം എന്നിവരും സന്നിഹിതരായിരുന്നു.അസോസിയേഷനു വേണ്ടി രണ്ട് ഭവനം നിര്‍മ്മിച്ചു നല്കുന്നതിനു വേണ്ട സാമ്പത്തികസഹായം നല്കിയ മോനു വര്‍ഗീസിനെ അസോസിയേഷന്‍ പ്രത്യേകം നന്ദിയറിയിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.