ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഒഴിഞ്ഞത് നിര്‍ഭാഗ്യകരം; സീറോ മലബാര്‍ അല്‍മായ ഫോറം

ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഒഴിഞ്ഞത് നിര്‍ഭാഗ്യകരം; സീറോ മലബാര്‍ അല്‍മായ ഫോറം

കൊച്ചി: ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഒഴിഞ്ഞ നടപടി നിര്‍ഭാഗ്യകരമെന്ന് സീറോ മലബാര്‍ അല്‍മായ ഫോറം. നടപടി ക്രൈസ്തവ സമുദായങ്ങളെ വിശ്വാസത്തിലെടുക്കാത്തിന്റെ ഭാഗമാണെന്നും ഒരു സമുദായം തന്നെ വര്‍ഷങ്ങളായി ഒരേ വകുപ്പ് കൈകാര്യം ചെയ്യുന്ന നിലപാട് കേരളത്തിന്റെ മതേതര പാരമ്പര്യത്തിന് നിരക്കുന്നതല്ലെന്നും അല്‍മായ ഫോറം വ്യക്തമാക്കി.

ക്രൈസ്തവര്‍ നേരിടുന്ന പല വിഷയങ്ങളിലും സംയമനം പാലിച്ചത് നിസംഗതയും നിഷ്‌ക്രിയത്വവുമായി കണ്ട് ഈ സമുദായത്തോട് എന്തുമാകാം എന്ന അവസ്ഥ ഇനിയും അനുവദിക്കാനാവില്ലെന്നും സീറോമലബാര്‍ ആല്‍മായ ഫോറം പറഞ്ഞു.

രണ്ടു മുന്നണികളുടെയും സര്‍ക്കാരുകളില്‍ ഭരിച്ചത് ഒരേ മത വിഭാഗത്തില്‍പ്പെട്ടവര്‍ തന്നെയാണെന്നത് പ്രശനത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഈ മന്ത്രിസഭയില്‍ മുഖ്യമനേത്രി കൈകാര്യം ചെയ്തുകൊണ്ടിരുന്ന ന്യൂനപക്ഷ വകുപ്പ് ഇപ്പോള്‍ സമ്മര്‍ദ്ദങ്ങളുടെ ഫലമായി വി. അബ്ദുറഹിമാനെ ഏല്‍പിച്ചിരിക്കുന്നു. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ പഠിക്കാനുള്ള ജസ്റ്റിസ് ജെ.ബി കോശി കമ്മിഷന്റെ മാര്‍ച്ചില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് അട്ടിമറിക്കാനുള്ള ശ്രമമാണോ മുഖ്യമന്ത്രി വകുപ്പ് കൈമാറിയതിലൂടെ നടത്തുന്നതെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് അല്‍മായ ഫോറം വിലയിരുത്തി.

കേരളത്തിന്റെ ന്യൂനപക്ഷ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ഒരു മത വിഭാഗത്തെ മാത്രം കേന്ദ്രീകരിച്ച് നടക്കുന്നതാണ് എന്ന ആക്ഷേപം ഈ വകുപ്പിന്റെ രൂപീകരണ കാലം മുതല്‍ കേള്‍ക്കുന്നുണ്ടെന്ന് അല്‍മായ ഫോറം പറഞ്ഞു.

സ്വജനപക്ഷപാതം മൂലം ജീര്‍ണ്ണിച്ചിരിക്കുന്ന സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ക്രൈസ്തവ സമുദായത്തിന് അര്‍ഹതപ്പെട്ട ക്ഷേമപദ്ധതികള്‍ നിരന്തരം അട്ടിമറിക്കുന്നുവെന്നതും ഒരു പ്രത്യേക മതസംവരണമായി തുടരുന്നു എന്നതും നീതികരിക്കാനാവാത്തതാണ്. ന്യൂനപക്ഷമായ ക്രൈസ്തവരെ വിശ്വാസത്തിലെടുത്തുകൊണ്ട് മുന്‍പോട്ട് പോകാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സീറോ മലബാര്‍ അല്‍മായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.