യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആലുവയില്‍ വച്ച് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചത്.
തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ നികുതി വര്‍ധനവിനെതിരെ സംസ്ഥാനത്താകെ പ്രതിഷേധം ശക്തമാകുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും യുവജന സംഘടനകളും വിദ്യാര്‍ഥി സംഘടനകളും നികുതി വര്‍ധനവിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.
കോണ്‍ഗ്രസ്, ബിജെപി, യൂത്ത് കോണ്‍ഗ്രസ്, യുവ മോര്‍ച്ച, കെ.എസ്.യു സംഘടനകള്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പ്രതിഷേധം സംഘടിപ്പിച്ചു. കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു.
ബജറ്റിനോടുള്ള പ്രതിഷേധവുമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആലുവയില്‍ വെച്ചാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചത്. പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്ത പൊലിസ് പിന്നീട് വിട്ടയച്ചു.
അതിനിടെ ഇന്ധന വില വര്‍ധനക്കെതിരെ സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫും പ്രതികരണവുമായി രംഗത്തെത്തി. പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ് ഏര്‍പ്പെടുത്തിയത് തിരിച്ചടിയാണെന്ന് എഐവൈഎഫ് പറഞ്ഞു.
ഇന്ധന വില കുറക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നയം തന്നെ സംസ്ഥാന സര്‍ക്കാരും പിന്തുടരുന്നത് ശരിയല്ലെന്നും വില വര്‍ധന പിന്‍വലിക്കണമെന്നും എഐവൈഎഫ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.