കർഷകസമരം മുന്നേറുന്നു: വിട്ടുവീഴ്ചയില്ലാതെ കർഷകർ

കർഷകസമരം മുന്നേറുന്നു: വിട്ടുവീഴ്ചയില്ലാതെ കർഷകർ

ദില്ലി: സമരവേദി മാറ്റിയാല്‍ ചര്‍ച്ച നടത്താമെന്ന കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത്ഷായുടെ ആവശ്യം കര്‍ഷകര്‍ അംഗീകരിച്ചില്ല. സമരവേദി മാറില്ലെന്നും ചർച്ചയ്ക്ക് വേണമെങ്കിൽ സമരവേദിയിലേക്ക് വരണമെന്നും കർഷക സംഘടനകൾ അറിയിച്ചു. പുതിയ കാര്‍ഷിക നിയമം പുതിയ അവസരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍കി ബാത്തിലൂടെ പറഞ്ഞതിന് ശേഷം ചേര്‍ന്ന യോഗത്തിലാണ് കര്‍ഷകര്‍ നിലപാട് വ്യക്തമാക്കിയത്.

സ്വരാജ് ഇന്ത്യ അധ്യക്ഷന്‍ യോഗേന്ദ്ര യാദവ് അടക്കമുള്ള 7 അംഗ കമ്മിറ്റിയുടേതാണ് തീരുമാനം. സര്‍ക്കാര്‍ നിശ്ചയിച്ച ബുറാഡി മൈതാനത്തേക്ക് സമരവേദി മാറ്റേണ്ടതില്ലന്നു തന്നെയാണ് അഖിലേന്ത്യ കോര്‍ഡിനേഷന്‍ സമിതിയുടെയും തീരുമാനം. ദേശീയപാതയിലെ സമരം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കൂടുതല്‍ ആളുകള്‍ ഇവിടേക്ക് എത്തിച്ചേരുന്നുമുണ്ട്. കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്നാണ് കര്‍ഷകരുടെ നിലപാട്.

കർഷക സംഘടനകളുമായി ഡിസംബർ മൂന്നിന് കേന്ദ്രസർക്കാർ ചർച്ചകൾ നടത്തുമെന്നാണ് ആഭ്യന്തരമന്ത്രി അമിത്ഷാ അറിയിച്ചിരുന്നത്. അതിനു മുൻപ് ചർച്ചകൾ വേണമെങ്കിൽ‌ സർക്കാർ നിർദേശിക്കുന്ന ഇടത്തേക്കു പ്രതിഷേധക്കാർ മാറണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇങ്ങനെ ചെയ്താൽ തൊട്ടടുത്ത ദിവസം തന്നെ ചർച്ചയാകാമെന്നായിരുന്നു അമിത്ഷായുടെ വാഗ്ദാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.