തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കെ വാഹനങ്ങള്‍ തീ പിടിച്ചുണ്ടാകുന്ന അപകടങ്ങള്‍ വര്‍ധിച്ചതോടെ സുരക്ഷാ മുന്നറിയിപ്പുമായി പോലീസ്. കഴിഞ്ഞ ദിവസം കണ്ണൂരില്‍ വാഹനത്തിന് തീ പിടിച്ച് ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ചിരുന്നു.
ഇതിന് പിന്നാലെ വെള്ളിയാഴ്ച്ചയും സമാനമായ അപകടം ഉണ്ടായി. ഇതിന് പിന്നാലെയാണ് കേരളാ പൊലീസ് മുന്നറിയിപ്പ് മാര്‍ഗങ്ങള്‍ പുറത്തിറക്കിയത്.
വാഹനത്തിനു കൃത്യമായ മെയിന്റനന്‍സ് ഉറപ്പ് വരുത്തുക.
എളുപ്പം തീപിടിക്കാവുന്ന വസ്തുക്കള്‍ വാഹനങ്ങളില്‍ കൊണ്ടുപോകരുത്.
വാഹനങ്ങളില്‍ ഇരുന്ന് പുകവലിക്കരുത്.
വാഹനത്തില്‍നിന്നു പ്ലാസ്റ്റിക് അല്ലെങ്കില്‍ റബര്‍ കത്തിയ മണം വന്നാല്‍ അവഗണിക്കരുത്. എന്‍ജിന്‍ ഓഫാക്കി വാഹനത്തില്‍ നിന്നിറങ്ങി സര്‍വീസ് സെന്ററുമായി ബന്ധപ്പെടണം.
ഫ്യൂസ് കത്തിയെന്ന് മനസിലായാല്‍ അതുമാറ്റി വാഹനം ഓടിക്കാന്‍ ശ്രമിക്കരുത്. ഇതിനായി മെക്കാനിക്കുകളെ തന്നെ ആശ്രയിക്കണം. സ്വയം ശ്രമിച്ചാല്‍ അത് ചിലപ്പോള്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണമാകും.
വാഹനത്തിലെ ഇലക്ട്രിക്കല്‍ ഉള്‍പ്പെടെയുള്ള ജോലികള്‍ സ്വയംചെയ്യാതിരിക്കുന്നതാണ് ഉചിതം.
അനാവശ്യമോഡിഫിക്കേഷനുകള്‍ നിര്‍ബന്ധമായും ഒഴിവാക്കുക.
തീ പിടിക്കുന്നുവെന്ന് കണ്ടാല്‍ ആദ്യം വാഹനം ഓഫാക്കുക.
വാഹനത്തിനു തീപിടിച്ചാല്‍ വാഹനത്തില്‍ നിന്നു സുരക്ഷിത അകലം പാലിക്കുക.
സീറ്റുകളിലെ ഹെഡ് റെസ്റ്റ് ഉപയോഗിച്ച് കാറിന്റെ ജനാല തകര്‍ക്കുക.
ഹെഡ് റെസ്റ്റ് ഈരിയെടുത്ത് അതിന്റെ കൂര്‍ത്ത അഗ്രങ്ങള്‍ കൊണ്ട് കണ്ണാടി പൊട്ടിച്ച് പുറത്തുകടക്കണം ഒരിക്കലും സ്വയം തീ അണയ്ക്കാന്‍ ശ്രമിക്കരുത്. തീ പിടിത്തതിനിടെയുണ്ടാകുന്ന വിഷ വായു ജീവന്‍ അപകടത്തിലാക്കാം.
ബോണറ്റിനകത്താണ് തീപിടിക്കുന്നതെങ്കില്‍ ഒരിക്കലും ബോണറ്റ് ഉയര്‍ത്താന്‍ ശ്രമിക്കരുത്. കാരണം കൂടുതല്‍ ഓക്‌സിജന്‍ അവിടേക്ക് ലഭിക്കുന്നതോടെ തീയുടെ കരുത്തും കൂടും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.