യുഎഇ മുന്‍ മന്ത്രി മുഹമ്മദ് സെയിദ് റാഷിദ് അല്‍ മുല്ല അന്തരിച്ചു

യുഎഇ മുന്‍ മന്ത്രി മുഹമ്മദ് സെയിദ് റാഷിദ് അല്‍ മുല്ല അന്തരിച്ചു

ദുബായ്: യുഎഇ മുന്‍മന്ത്രിയും പ്രമുഖ വ്യവസായിയുമായ മുഹമ്മദ് സെയിദ് റാഷിദ് അല്‍ മുല്ല അന്തരിച്ചു. 97 വയസായിരുന്നു. യുഎഇയുടെ പ്രഥമ മന്ത്രിസഭയില്‍ ഗള്‍ഫ് അഫയേഴ്സിന്‍റെ സഹമന്ത്രിയായി പ്രവർത്തിച്ചിരുന്നു. 1973 ല്‍ ഗതാഗത മന്ത്രിയായി.1977-ലെ മന്ത്രിസഭാ പുനസംഘടനയില്‍ ഗതാഗത വകുപ്പിനൊപ്പം വാര്‍ത്താവിനിമയ മന്ത്രാലയത്തിന്‍റെ ചുമതല കൂടി അദ്ദേഹം ഏറ്റെടുത്തു.

ഇത്തിസലാത്ത് ടെലകോം കമ്പനിയുടെ സ്ഥാപക ചെയർമാനായും പ്രവർത്തിച്ചു.രാജ്യത്ത് എണ്ണ ഇതര സ്വദേശി സ്ഥാപനങ്ങള്‍ കൊണ്ടുവരുന്നതില്‍ നിർണായക സംഭാവനകള്‍ നല്‍കിയ വ്യക്തികൂടിയാണ് അദ്ദേഹം. ഇപ്പോള്‍ എമിറേറ്റ്സ് എന്‍ ബിഡി ബാങ്കായി പ്രവർത്തിക്കുന്ന നാഷണല്‍ ബാങ്ക് ഓഫ് ദുബായ് സ്ഥാപിച്ചു. 1965 മുതല്‍ ദുബായ് ചേംബർ ഓഫ് കൊമേഴ്സിന്‍റെ ഡയറക്ടർ ബോർഡിന്‍റെ ചെയർമാനായും പ്രവർത്തിച്ചു. എമിറേറ്റ്സ് പോസ്റ്റിന്‍റെ സ്ഥാപകരില്‍ ഒരാളുമാണ് അല്‍ മുല്ല. അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ യുഎഇ ഭരണാധികാരികള്‍ ദുഖം രേഖപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.