സുല്‍ത്താന്‍ അല്‍ നെയാദിയുടെ ബഹിരാകാശ ദൗത്യം, ലോഗോ പുറത്തിറക്കി

സുല്‍ത്താന്‍ അല്‍ നെയാദിയുടെ ബഹിരാകാശ ദൗത്യം, ലോഗോ പുറത്തിറക്കി

ദുബായ്: അറബ് ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ ദൗത്യത്തിന് തയ്യാറെടുക്കുകയാണ് യുഎഇയുടെ സുല്‍ത്താന്‍ അല്‍ നെയാദി. ഫെബ്രുവരി 26 നാണ് ബഹിരാകാശ ദൗത്യം ആരംഭിക്കുക. ദൗത്യത്തോട് അനുബന്ധിച്ചുളള ലോഗോ രാജ്യം പുറത്തിറക്കി.

യുഎഇയുടെ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനെ നോക്കി നില്‍ക്കുന്ന ബഹിരാകാശ യാത്രികനെയാണ് ലോഗോയില്‍ കാണാനാകുക. ദൗത്യത്തിന് യു​എ​ഇ മി​ഷ​ൻ 2 എ​ന്നാ​ണ്​ പേ​രി​ട്ടി​രി​ക്കു​ന്ന​ത്. മു​ഹ​മ്മ​ദ്​ ബി​ൻ റാ​ഷിദ് സ്​​പേ​സ്​ സെ​ന്‍റ​റാ​ണ്​ ലോ​ഗോ പു​റ​ത്തി​റ​ക്കി​യ​ത്.

യു.​​എ​​സി​​ലെ സ്​​​പേ​​സ്​ എ​​ക്സി​​ലാ​​ണ് സുല്‍ത്താന്‍ അല്‍ നെയാദിയും സംഘവും പരിശീലനം പൂർത്തിയാക്കിയത്.ഫ്ലോ​​റി​​ഡ​​യി​​ലെ കെ​​ന്ന​​ഡി സ്‌​​പേ​​സ് സെ​​ന്‍റ​​റി​​ൽ നി​​ന്ന് സ്‌​​പേ​​സ് എ​​ക്‌​​സ് ക്രൂ- 6 ​​പേ​​ട​​ക​​ത്തി​​ലാ​​ണ് സംഘം ബഹിരാകാശത്തേക്ക് കുതിക്കുക. ദൗത്യം പൂർത്തിയായാല്‍ ബഹിരാകാശത്തേക്ക് ദീർഘകാലത്തേക്ക് സഞ്ചാരികളെ അയക്കുന്ന 11 ാമത്തെ രാജ്യമാകും യുഎഇ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.