ഷാർജ: ഇന്ത്യ ഇന്റർനാഷണൽ സ്കൂൾ വീണ്ടും ഒരു ഗിന്നസ് റെക്കോർഡ് കൂടി കരവലയത്തിലൊതുക്കി. യു.എ.ഇ.യുടെ നാല്പത്തി ഒമ്പതാം ദേശീയ ദിനത്തോടനുബന്ധിച്ചു നടന്ന ആഘോഷപരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച, ദേശീയ പതാക ഏറ്റവും കൂടുതൽ ക്രമാനുഗതമായി കൈമാറ്റം ചെയ്യുന്ന ഓൺലൈൻ വീഡിയോ തയ്യാറാക്കിയാണ് ഇത്തവണ ഗിന്നസിൽ ഇടം നേടിയത്. യു.എ.ഇ.യുടെ സ്നേഹസമ്പന്നരും ക്രാന്തദർശികളുമായ നേതാക്കളോടുള്ള നന്ദിയും കടപ്പാടും പ്രകടമാക്കി കൊണ്ടാണ് ഇമറാത്തിന്റെ നാൽപ്പത്തി ഒമ്പതാം ദേശീയ ദിനാഘോഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ ഇന്റർനാഷണൽ സ്കൂൾ, പതിനഞ്ചു രാഷ്ട്രങ്ങളിൽ നിന്നുള്ള മൂവായിരത്തി അഞ്ഞൂറ്റി മുപ്പത്തി ഏഴ് വിദ്യാർത്ഥികളും സ്കൂൾ ജീവനക്കാരും രക്ഷിതാക്കളും യു.എ. ഇ. പതാക ഓൺലൈനിൽ വീശി റെക്കോർഡ് സ്വന്തമാക്കിയത്.
കോവിഡ് 19 എന്ന മഹാമാരി വിതച്ച അപകടകരമായ അവസ്ഥാന്തരങ്ങൾക്ക് ശേഷം ഉയിർത്തെഴുന്നേറ്റു വരുന്ന യു.എ.ഇ യോടും അതിന്റെ ആദരണീയ നേതാക്കളോടും പ്രവാസി സമൂഹത്തിനുള്ള കടപ്പാടുകൾ പ്രകടമാക്കുകയായിരുന്നുഈ വേറിട്ട വെർച്ചൽ ആഘോഷപരിപാടിയിലൂടെ. ഇമറാത്തിന്റെ പ്രതീകങ്ങളായ ബോട്ട് 4882വിദ്യാർത്ഥികൾ (2017), ദെല്ല 5403 വിദ്യാർത്ഥികൾ അണിനിരന്നുള്ള നിശ്ചല ദൃശ്യം, 2018, 5445 വിദ്യാർത്ഥികൾ അണിനിരന്നുള്ള ട്രാൻസ്ഫോമിങ്ങ് ഇമേജ്(2018) ഇന്ത്യാ ഇൻറർനാഷനൽ സ്കൂളിൻ്റെ നേതൃത്വത്തിൽ മറ്റ് പെയ്സ് സ്കൂളുകളുമായി സഹകരിച്ച് സ്പേസ് റോക്കറ്റ് 1 1443 വിദ്യാർത്ഥികൾ(2019), എന്നീ ഗിന്നസ് റെക്കോർഡുകൾ നേടിയ ഇന്ത്യ ഇന്റർനാഷണൽ സ്കൂൾ, യു.എ.ഇ.പതാക വീശി അഞ്ചാമത്തെ ഗിന്നസ് റെക്കോർഡും സ്വായത്തമാക്കി.
സ്കൂൾ വൈസ് പ്രിൻസിപ്പാൾ ഷിഫാനാ മുഈസ്, സീനിയർ അഡ്മിൻ മാനേജർ സഫാ ആസാദ് എന്നിവറുടെ നേതൃത്വത്തിലാണ് ഈ ഗിന്നസ് നേട്ടങ്ങളെല്ലാം. ലോകത്തിലെ ഏറ്റവും പ്രസിദ്ധവും ജനകീയവുമായ ഗിന്നസ് റെക്കോർഡുകളിലൂടെ, കഠിനാധ്വാനത്തിന് തയ്യാറെങ്കിൽ ലോകത്ത് അസാധ്യമായി ഒന്നുമില്ലെന്നുള്ള വലിയ സന്ദേശമാണ് സ്കൂൾ, വിദ്യാർത്ഥിലോകത്തിന് പകർന്ന് നൽകുന്നത്. കൂട്ടായ പരിശ്രമമുണ്ടെങ്കിൽ പൊതുവായ ലക്ഷ്യങ്ങൾ എളുപ്പം കരഗതമാക്കാമെന്നുള്ള ആത്മവിശ്വാസം ഭാവിതലമുറയിൽ സൃഷ്ടിച്ചെടുക്കുകയാണ് ഇന്ത്യ ഇന്റർനാഷണൽ സ്കൂൾ. ഇന്ത്യയിലും പ്രവാസലോകത്തുമായി നിരവധി ബിസിനസ് സംരംഭങ്ങൾ നടത്തുന്ന മലയാളി വ്യവസായിയും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. പി.എ.ഇബ്രാഹിം ഹാജിയുടെ മാനേജ്മെന്റിനു കീഴിലുള്ള പ്രസിദ്ധ കലാലയമാണ് ആറായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഇന്ത്യ ഇന്റർനാഷണൽ സ്കൂൾ. വിദ്യാഭ്യാസ രംഗത്തെ നൂതന പ്രവണതകളും ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയും വിദ്യാർത്ഥികളുടെ അഭ്യുന്നതിക്ക് വേണ്ടി പ്രയോജനപ്പെടുത്തുന്നതിൽ സജീവ ശ്രദ്ധ പുലർത്തുന്ന പെയ്സ് എജ്യൂക്കേഷന്റെ കീഴിലാണ് ഇന്ത്യ ഇന്റർനാഷണൽ സ്കൂൾ.
ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്കൂൾ ഷാർജ, ക്രിയേറ്റീവ് ബ്രിട്ടീഷ് സ്കൂൾ അബുദാബി, പെയ്സ് ഇന്റർനാഷണൽ സ്കൂൾ ഷാർജ, ഡൽഹി പ്രൈവറ്റ് സ്കൂൾ അജ്മാൻ, പെയ്സ് ബ്രിട്ടീഷ് സ്കൂൾ ഷാർജ തുടങ്ങിയ സ്കൂളുകൾ പെയ്സ് ഗ്രൂപ്പിന് കീഴിലുള്ള യു.എ.ഇ.യിലെ സ്ഥാപനങ്ങളാണ്. വിദ്യാർത്ഥികളുടെ ധാർമ്മികനിലവാരം കുറ്റമറ്റതാക്കാൻ പര്യാപ്തമാം വിധം ധാർമ്മിക വിദ്യഭ്യാസത്തിന് ശക്തമായ ഊന്നൽ നൽകുന്ന സ്ഥാപനങ്ങളാണ് പെയ്സ് എജ്യൂക്കേഷന്റെ കീഴിലുള്ള യു.എ.ഇയിലെ സ്കൂളുകൾ. ഇടത്തരക്കാർക്കും പാവങ്ങൾക്കും കുറഞ്ഞ ചെലവിൽ ഉന്നതവിദ്യാഭ്യാസം പ്രാപ്യമാക്കുന്നു എന്നതാണ് പെയ്സ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ വ്യതിരിക്തത. മുൻനിര സയൻസ് ലാബുകൾ, ഇ-ബുക്സുകളാൽ സമ്പന്നമായ വലിയ ഗ്രന്ഥശാലകൾ, സ്മാർട്ട് അധ്യയനോപാധികൾ, ഡിജിറ്റൈസ്ഡ് ക്ലാസ്റൂമുകൾ, റോബോട്ടിക് ലാബുകൾ,സിന്തറ്റിക് ട്രാക്കുകൾ,മോണ്ടിസോറി ക്ലാസ്റൂമുകൾ,വിശാലമായ ഓഡിറ്റോറിയങ്ങൾ തുടങ്ങി അക്കാദമിക രംഗത്തും കലാകായികരംഗത്തും ഉയരങ്ങൾ കീഴടക്കാൻ വിദ്യാർത്ഥികളെ പ്രാപ്തമാക്കുന്ന സംവിധാനങ്ങൾ പെയ്സ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മറ്റൊരു പ്രത്യേകതയാണ്.
ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ ആതോറിറ്റിയുടെ 'വികസിച്ച വിദ്യാലയങ്ങൾ' വിഭാഗത്തിൽ പെട്ട സ്കൂളുകളിൽ ഒന്നാണ് ഇന്ത്യ ഇന്റർനാഷണൽ സ്കൂൾ ഷാർജ. വിവിധ രാഷ്ട്രങ്ങളിലായി സ്ഥിതി ചെയ്യുന്ന പെയ്സ് ഗ്രൂപ്പ് സ്ഥാപനങ്ങളിൽ ഇരുപത്തിയഞ്ചു രാഷ്ട്രങ്ങളിൽ നിന്നുള്ള ഇരുപത്തിമൂവായിരത്തിൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നു. അമേരിക്ക,യൂറോപ്പ്,ഏഷ്യ,ആഫ്രിക്ക തുടങ്ങി വ്യത്യസ്ത ഭൂഖണ്ഡങ്ങളിൽ നിന്നുള്ള രണ്ടായിരത്തി അഞ്ഞൂറിലധികം ആളുകളക്ക് ജോലി നൽകാനും പെയ്സ് ഗ്രൂപ്പിന് കഴിഞ്ഞിട്ടുണ്ട്. സ്കൂൾ ചെയർമാൻ ഡോ: പി.എ.ഇബ്രാഹിം ഹാജിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഗിന്നസ് അഡ്ജുഡിക്കേറ്റർമാരായ ഡാനി ഹിക്സൻ, കെൻസി എന്നിവരാണ് റെക്കോഡ് പ്രഖ്യാപനം നടത്തിയത്. പെയ്സ് ഗ്രൂപ്പ് ഡയരക്ടർമാരായ അസീഫ് മുഹമ്മദ്, സൽമാൻ ഇബ്രാഹിം സുബൈർ ഇബ്രാഹിം, ബിലാൽ ഇബ്രാഹിം, ആദിൽ ഇബ്രാഹിം, അസി.ഡയരക്ടർ അഡ്വ .അബ്ദുൽ കരിം പ്രിൻസിപ്പാൽ ഡോ: മജ്ഞു റെജി സ്കൂൾ വൈസ് പ്രിൻസിപ്പൽമാരായ സയ്ദ് താഹിർ അലി, ശിഫാനാ മുഈസ്, സീനിയർ അഡ്മിൻ മാനേജർ സഫാ ആസാദ് തുടങ്ങിയവർ സംബന്ധിച്ചു. പെയ്സ് എജ്യുക്കേഷൻ്റെ ഐടി വിഭാഗം മേധാവി റഫീഖ് റെഹ്മാൻ്റെ നേതൃത്വത്തിൽ മുഷ്താഖ്, റിഷാൽ ഷാറൂഖ് തുടങ്ങിയവരാണ് ഗിന്നസ് റെക്കോഡ് കരസ്ഥമാക്കാൻ ആവശ്യമായ സാങ്കേതിക സംവിധാനങ്ങൾ തയ്യാറാക്കിയത്.പെയ്സ് ഗ്രൂപ്പിൻ്റെ വിദ്യാഭ്യാസ ആപ്ളിക്കേഷനായ "പ്രിപ്പേഡിൻ്റെ "സാങ്കേതിക വിദഗ്ദരാണ് ഗിന്നസ് സംരംഭത്തിൻ്റെ വീഡിയോ എഡിറ്റിംഗ് വിജയകരമായി പൂർത്തീരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.