കൊളീജിയം ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു; സുപ്രീം കോടതിയിലേക്ക് പുതിയ അഞ്ച് ജഡ്ജിമാര്‍

കൊളീജിയം ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു; സുപ്രീം കോടതിയിലേക്ക് പുതിയ അഞ്ച് ജഡ്ജിമാര്‍

ന്യൂഡല്‍ഹി: കൊളീജിയം ശുപാര്‍ശ ചെയ്ത അഞ്ച് പേരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. നേരത്തെ അനുമതി വൈകിപ്പിക്കുന്നതില്‍ സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് നിയമനത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. കൊളീജിയം കൈമാറിയ ശുപാര്‍ശകള്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ അംഗീകരിക്കുമെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി സുപ്രീം കോടതിയെ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് നിയമനങ്ങള്‍ക്ക് അനുമതി ലഭിച്ചത്.

നിയമന ഉത്തരവില്‍ രാഷ്ട്രപതി ഒപ്പ് വച്ചതായാണ് സൂചന. രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തല്‍, പറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോള്‍, മണിപ്പൂര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.വി സഞ്ജയ് കുമാര്‍, പട്ന ഹൈക്കോടതി ജഡ്ജി അഹ്സനുദ്ദീന്‍ അമാനുള്ള, അലഹബാദ് ഹൈക്കോടതി ജഡ്ജി മനോജ് മിശ്ര എന്നിവരെയാണ് സുപ്രീം കോടതി ജഡ്ജിമാരായി നിയമിച്ചത്.

ഇതോടെ സുപ്രീം കോടതി ജഡ്ജിമാരുടെ അംഗ ബലം 32 ആയി വര്‍ധിക്കും. അഞ്ചുപേരെ സുപ്രീം കോടതി ജഡ്ജിമാരായി ഉയര്‍ത്താന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള കൊളീജിയം ഡിസംബര്‍ 13 ന് നിയമ മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ രണ്ടു മാസത്തോളമായിട്ടും സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.