ഷാദോല്‍: ചികിത്സയുടെ പേരില്‍ ദേഹത്ത് ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് കുത്തിയതിനെ തുടര്‍ന്ന് രണ്ടരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മധ്യപ്രദേശിലെ ഷാദോല്‍ ജില്ലയിലെ കതോട്ടിയയിലാണ് സംഭവം. പ്രാദേശിക മാധ്യമങ്ങളിലൂടെ വിവരമറിഞ്ഞ അധികൃതര്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.
പ്രാഥമികാന്വേഷണപ്രകാരം ന്യുമോണിയയാണ് മരണകാരണമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടു ലഭിച്ചാലേ യഥാര്‍ഥകാരണം വ്യക്തമാകൂവെന്നും ജില്ലാ കളക്ടര്‍ വന്ദന വൈദ്യ പറഞ്ഞു.
അസുഖം ബാധിച്ച കുഞ്ഞിനെ ആദ്യം ഒരു വൈദ്യനെയാണ് കാണിച്ചതെന്ന് അമ്മ പറഞ്ഞു. അസുഖം ഭേദമാവാത്തതിനെത്തുടര്‍ന്ന് മറ്റൊരിടത്ത് എത്തിച്ചു. അവിടെവെച്ചാണ് ചികിത്സയുടെ പേരില്‍ കുഞ്ഞിന്റെ ദേഹത്ത് 51 തവണ കമ്പി പഴുപ്പിച്ച് കുത്തിയത്. കുഞ്ഞിന്റെ സ്ഥിതി കൂടുതല്‍ ഗുരുതരമായതോടെ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് ഷാദോല്‍ മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.