ഗുവാഹത്തി: അസമില്‍ ശൈശവ വിവാഹത്തിനെതിരെയുള്ള നടപടി കടുപ്പിച്ച് സര്‍ക്കാര്‍. സംസ്ഥാനത്ത് 4074 കേസുകള്‍ ഇതുവരെ അറസ്റ്റിലായത് 2258 പേര്‍. സര്‍ക്കാരിന്റെ കൂട്ട നടപടിക്കെതിരെ പ്രതിഷേധം ശക്തമായി. രണ്ടാഴ്ചക്കുള്ളില്‍ രജിസ്റ്റര്‍ ചെയ്ത ശൈശവ വിവാഹ കേസുകളിലാണ് പൊലീസ് ഇത്രയധികം അറസ്റ്റുകള്‍ രജിസ്റ്റര്‍ രേഖപ്പെടുത്തിയത്. 
പതിനാല് വയസിനു താഴെയുള്ള കുട്ടികളെ വിവാഹം ചെയ്യുന്ന പുരുഷന്‍മാര്‍ക്കെതിരെ പോക്സോ നിയമപ്രകാരവും 14-18 വയസിനിടയിലുള്ള കുട്ടികളെ വിവാഹം ചെയ്യുന്ന പുരുഷന്‍മാര്‍ക്കെതിരെ ശൈശവ വിവാഹ നിരോധന നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്യാനാണ് അസം സര്‍ക്കാരിന്റെ തീരുമാനം.
ശൈശവ വിവാഹത്തിനെതിരായ നടപടി മതേതരമായിരിക്കുമെന്നും ഒരു സമുദായത്തെയും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കില്ലെന്നും അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മ പറഞ്ഞു. അറസ്റ്റുകള്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയും ആത്മഹത്യ ഭീഷണി മുഴക്കുകയും ചെയ്തു.
കേസില്‍ പിതാവ് അറസ്റ്റിലാകുമെന്ന ഭയത്തില്‍ ഒരു യുവതി ആത്മഹത്യ ചെയ്തിരുന്നു. ധുബ്രി ജില്ലയിലെ തമര്‍ഹട്ടില്‍, ശൈശവ വിവാഹത്തിന്റെ പേരില്‍ ഒരാളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് 200ലധികം സ്ത്രീകള്‍ പൊലീസ് സ്റ്റേഷന്‍ വളയുകയും ഹൈവേ ഉപരോധിക്കുകയും ചെയ്തു. പ്രതിഷേധങ്ങള്‍ക്കിടയില്‍ നടപടി തുടരാനാണ് സര്‍ക്കാര്‍ തീരുമാനം.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.