എഴുന്നേറ്റ് നില്‍ക്കാന്‍ കെല്‍പ്പില്ല; എന്നിട്ടും ഇന്ത്യക്കെതിരെ പുതിയ നീക്കങ്ങളുമായി പാകിസ്ഥാന്‍

 എഴുന്നേറ്റ് നില്‍ക്കാന്‍ കെല്‍പ്പില്ല; എന്നിട്ടും ഇന്ത്യക്കെതിരെ പുതിയ നീക്കങ്ങളുമായി പാകിസ്ഥാന്‍

ന്യൂഡല്‍ഹി: സാമ്പത്തികമായി തീര്‍ത്തും പരിതാപകരമായ അവസ്ഥയിലാണങ്കിലും ഇന്ത്യക്കെതിരെ ഗൂഢാലോചന നടത്താനുള്ള പുതിയ നീക്കവുമായി പാകിസ്ഥാന്‍. ഇത് സംബന്ധിച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വ്യക്തമായ സൂചനകള്‍ ലഭിച്ചു.

കാശ്മീരിനെ പരമാവധി ഉപയോഗിക്കാനാണ് വീണ്ടും പാകിസ്ഥാന്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ലോകമെമ്പാടുമുളള തങ്ങളുടെ എംബസികളോട് ആവശ്യമായതെല്ലാം ചെയ്യാന്‍ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം രഹസ്യ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്.

ഇന്നാണ് പാകിസ്ഥാന്‍ കാശ്മീര്‍ ഐക്യദാര്‍ഢ്യ ദിനം ആചരിക്കുന്നത്. ഇതിന് മുന്നോടിയായാണ് രഹസ്യ നിര്‍ദ്ദേശം നല്‍കിയത്. കാശ്മീരില്‍ ഇന്ത്യന്‍ സായുധ സേനയെ അട്ടിമറിക്കാനുള്ള പദ്ധതിയെക്കുറിച്ചും നിര്‍ദ്ദേശങ്ങളില്‍ വിശദീകരിക്കുന്നുണ്ട്.

അതിനിടെ നിരോധിത ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ള ആറ് ഭീകരരെ സൈന്യവും ജമ്മു കാശ്മീര്‍ പൊലീസും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയും ഇവരുടെ പക്കല്‍ നിന്ന് വന്‍ ആയുധശേഖരവും വെടിക്കോപ്പുകളും കണ്ടെടുക്കുകയും ചെയ്തിരുന്നു.

പ്രാഥമിക അന്വേഷണത്തില്‍ പിടിയിലായവര്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി പാകിസ്ഥാന്‍ അതിര്‍ത്തിക്കപ്പുറത്തുള്ള ഭീകരരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതിന് തെളിവ് ലഭിച്ചതായും ജമ്മു കശ്മീര്‍ പൊലീസ് പറഞ്ഞു.

തീര്‍ത്തും പരിതാപകരമായ അവസ്ഥയിലാണ് പാകിസ്ഥാന്റെ സാമ്പത്തിക രംഗം ഇപ്പോഴും തുടരുന്നത്. ഐഎംഎഫില്‍ നിന്ന് വായ്പകള്‍ ലഭ്യമാക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നതിനൊപ്പം കൂടുതല്‍ രാജ്യങ്ങളോട് സാമ്പത്തിക സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ ആരും അനുകൂലമായി പ്രതികരിച്ചിട്ടില്ല. പണം നല്‍കിയാല്‍ അത് ജനങ്ങളുടെ പട്ടിണി മാറ്റുന്നതിന് പകരം ഭീകര പ്രവര്‍ത്തനത്തിന് ഉപയോഗിക്കുമോ എന്നാണ് എല്ലാവരുടെയും ഭയം.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.