ചെന്നൈ: ഇന്നലെ അന്തരിച്ച ഗായിക വാണി ജയറാമിന് രാജ്യം വിടനല്‍കി. ചെന്നൈ ബസന്ത് നഗര്‍ ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. പ്രമുഖര്‍ ഉള്‍പ്പടെ നിരവധി പേര്‍ തങ്ങളുടെ പ്രിയ ഗായികയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
കഴിഞ്ഞയാഴ്ച രാഷ്ട്രം പദ്മഭൂഷണ്‍ നല്‍കിയ വാണി ജയറാമിനെ ഇന്നലെ രാവിലെ ചെന്നൈ നുങ്കംപാക്കത്തെ വസതിയില്‍ മരിച്ചു കിടക്കുന്ന നിലയിലാണ് കണ്ടത്. ഭര്‍ത്താവ് ജയറാമിന്റെ മരണ ശേഷം മൂന്നു വര്‍ഷമായി ഒറ്റയ്ക്കായിരുന്നു താമസം. രാവിലെ പതിന്നോടെ ജോലിക്കാരി എത്തിയപ്പോള്‍ വാതില്‍ തുറന്നില്ല. അവര്‍ അയല്‍വാസികളെയും ബന്ധുക്കളെയും വിളിച്ചു വരുത്തി. ബന്ധുക്കള്‍ വിളിച്ചിട്ടും പ്രതികരണം ഇല്ലാതെ വന്നപ്പോള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. 
പൊലീസ് വാതില്‍ തകര്‍ത്ത് കയറിയപ്പോള്‍ നിലത്ത് കിടക്കുകയായിരുന്നു. നെറ്റിയില്‍ മുറിവും ഉണ്ടായിരുന്നു. കട്ടിലിനടുത്തുണ്ടായിരുന്ന ടീപ്പോയിയില്‍ തലയിടിച്ചു വീണതാകാമെന്നാണ് നിഗമനം. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം രാത്രിയോടെയാണ് ഭൗതിക ശരീരം വീട്ടിലെത്തിച്ചത്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.