സ്‌നേഹത്തില്‍ പ്രവര്‍ത്തന നിരതമായ വിശ്വാസമുള്ളവരാകണം യുവജനങ്ങള്‍: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

സ്‌നേഹത്തില്‍ പ്രവര്‍ത്തന നിരതമായ വിശ്വാസമുള്ളവരാകണം യുവജനങ്ങള്‍: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ ഗ്ലോബല്‍ സിന്‍ഡിക്കേറ്റ് മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു. കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ജേക്കബ് ചക്കാത്ര, സിസ്റ്റര്‍ ജിന്‍സി ചാക്കോ, ഗ്ലോബല്‍ പ്രസിഡന്റ് അരുണ്‍ ഡേവിസ് കല്ലേലി, കേരളാ റീജിയന്‍ പ്രസിഡന്റ് വിശാഖ് തോമസ്, സിജോ അമ്പാട്ട്, കണ്‍വീനര്‍ സാം സണ്ണി എന്നിവര്‍ സമീപം.

കൊച്ചി: സ്‌നേഹത്തില്‍ പ്രവര്‍ത്തന നിരതമായ വിശ്വാസം മുറുകെ പിടിച്ച് സഭയിലും സമൂഹത്തിലും നന്മ ചെയ്യുന്നവരാകണം യുവജനതയെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ (എസ്.എം.വൈ.എം.) ഗ്ലോബല്‍ സിന്‍ഡിക്കേറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിക്കേണ്ടത് ആ മനുഷ്യ സ്‌നേഹിയുടെ കരുതലും സ്‌നേഹവും ജീവിച്ചുകൊണ്ടാകണം. ആധുനിക സാമൂഹിക സമ്പര്‍ക്ക മാധ്യമങ്ങളുടെ ഉപയോഗത്തില്‍ ജാഗ്രതയുള്ളവരാകണമെന്നും ഇത്തരം മാധ്യമങ്ങളെ അപരന്റെ നന്മയ്ക്കായി ഉപയോഗപ്പെടുത്തണമെന്നും യുവതീ യുവാക്കളെ കര്‍ദിനാള്‍ ഓര്‍മിപ്പിച്ചു.

എസ്.എം.വൈ.എം ഗ്ലോബല്‍ പ്രസിഡന്റ് അരുണ്‍ ഡേവിസ് കല്ലേലി അധ്യക്ഷത വഹിച്ച ചടങ്ങില്‍ യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ലോകമെമ്പാടുമുള്ള സീറോ മലബാര്‍ യുവജനങ്ങളെ ഒരുമിപ്പിക്കുന്ന യുവജന സംഘടനയായി സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് വളരുമെന്ന് അനുഗ്രഹ പ്രഭാഷണത്തില്‍ മാര്‍ പണ്ടാരശേരില്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ജേക്കബ് ചക്കാത്ര ആമുഖ പ്രഭാഷണം നടത്തി. ഗ്ലോബല്‍ ആനിമേറ്റര്‍ സിസ്റ്റര്‍ ജിന്‍സി ചാക്കോ എം.എസ്.എം.ഐ, ഗ്ലോബല്‍ സെക്രട്ടറി വിനോദ് റിച്ചാര്‍ഡ്‌സണ്‍, ജോസ്മോന്‍ കെ ഫ്രാന്‍സിസ്, കേരളാ റീജിയന്‍ പ്രസിഡന്റ് വിശാഖ് തോമസ്, സിജോ അമ്പാട്ട്, കണ്‍വീനര്‍ സാം സണ്ണി എന്നിവര്‍ പ്രസംഗിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.