ഷാർജ:എമിറേറ്റിലെ ഏറ്റവും വലിയ പാർക്ക് തുറന്നു. മുന്‍സിപ്പല്‍ കൗണ്‍സില്‍ -ഷാർജ സിറ്റി മുനിസിപ്പാലിറ്റി അധികൃതർ എന്നിവർ ചേർന്നാണ് പാർക്ക് ഉദ്ഘാടനം ചെയ്തത്.

72,000 ചതുരശ്ര അടി വിസ്തൃതിയിയുളളതാണ് അല്‍ ഖുരായിലെ പാർക്ക് 4. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിർദ്ദേശപ്രകാരമാണ് പാർക്ക് നിർമ്മിച്ചത്. ഷാർജ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ സലേം അലി അൽ മുഹൈരി, മുവൈലെ സബർബ് കൗൺസിൽ ചെയർമാൻ ഖാലിദ് അബ്ദുല്ല അൽ റബൂയി, മറ്റ് ഷാർജ കൗൺസിൽ അംഗങ്ങളും നഗരസഭ ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.ഹരിതപ്രദേശങ്ങളും 12,000ലധികം വിവിധ പൂക്കളും വിവിധയിനം തൈകളും പാർക്കില്‍ കാണാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.