അറസ്റ്റ് തടയണമെന്ന ആവശ്യം തള്ളി; അഡ്വ. സൈബിക്കെതിരെയുള്ള കേസ് ഗുരുതരമെന്ന് ഹൈക്കോടതി

അറസ്റ്റ് തടയണമെന്ന ആവശ്യം തള്ളി; അഡ്വ. സൈബിക്കെതിരെയുള്ള കേസ് ഗുരുതരമെന്ന് ഹൈക്കോടതി

കൊച്ചി: ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന കേസില്‍ അറസ്റ്റ് തടയണമെന്ന അഡ്വ. സൈബി ജോസിന്റെ ആവശ്യം ഹൈക്കോടതി തള്ളി. സൈബിക്കെതിരെയുള്ള കേസ് അതീവ ഗുരുതരമാണെന്ന് ഹൈക്കോടതി വിലയിരുത്തി.

ജുഡീഷ്യല്‍ സംവിധാനത്തെ തന്നെ ബാധിക്കുന്ന വിഷയമാണിത്. അന്വേഷണത്തെ നേരിട്ടു കൂടെയെന്നും എന്തിനാണ് ഭയപ്പെടുന്നതെന്നും കോടതി ചോദിച്ചു.

അന്വേഷണം പ്രാരംഭഘട്ടത്തില്‍ മാത്രമാണ്. അന്വേഷണ റിപ്പോര്‍ട് സമര്‍പ്പിച്ച ശേഷം അതിനെ ചോദ്യം ചെയ്ത് വരുന്നതല്ലെ ഉചിതമെന്നും സിംഗിള്‍ബെഞ്ച് ചോദിച്ചു.

പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് വിളിച്ചുവരുത്തണമെന്ന ആവശ്യവും നിരസിച്ചു. അഭിഭാഷക അസോസിയേഷന്റെ ഏറ്റവും തലപ്പത്തിരിക്കുന്ന ആളാണ് താങ്കളെന്ന് സൈബിയോട് കോടതി പറഞ്ഞു. അഭിഭാഷക സമൂഹത്തെ മുഴുവന്‍ ബാധിക്കുന്ന ആരോപണമാണിത്. അതുകൊണ്ടുതന്നെ സത്യം പുറത്തുവരട്ടെയെന്നും കോടതി പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.