ന്യൂഡല്‍ഹി: മതപരിവര്‍ത്തനം ആരോപിച്ച് മധ്യപ്രദേശില്‍ മലയാളി വൈദികനെ അറസ്റ്റ് ചെയ്തു. സി.എസ്.ഐ സഭാ വൈദികനായ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി പ്രസാദ് ദാസിനെയാണ് സിയോണിയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
സിയോണി സ്വദേശികളായ രണ്ടു പേരെ മതം മാറാന്‍ പ്രേരിപ്പിച്ചു എന്നാണ് കേസ്. ഒന്നും മതം മാറിയാല്‍ പ്രതിമാസം 4000 രൂപയും മക്കളുടെ പഠ നച്ചെലവും ഉള്‍പ്പെടെ വഹിക്കാമെന്നും വാഗ്ദാനം നല്‍കിയെന്ന പരാതിയിലാണ് അറസ്റ്റ്. അതേസമയം പ്രസാദിനെ കള്ളക്കേസില്‍ കുടുക്കിയ താണെന്നും നിയമവിരുദ്ധമായി 24 മണിക്കൂറിലധികം കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്നതായും അഭിഭാഷകന്‍ അല്‍ജോ കെ. ജോസ് പറഞ്ഞു.
ജാമ്യാപക സെഷന്‍സ് കോടതി തള്ളിയതിനെത്തുടര്‍ന്ന് ജില്ലാ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇദ്ദേഹത്തെ കള്ളക്കേസില്‍ കുടുക്കിയതാണെന്നാരോപിച്ച് സി.എസ്.ഐ സഭയും രംഗത്തെ ത്തിയിട്ടുണ്ട്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിഎസ്‌ഐ ദക്ഷിണ കേരളമഹാ ഇടവക വ്യക്തമാക്കി.
അതേസമയം അഞ്ച് സംസ്ഥാനങ്ങളിലെ മതപരിവര്‍ത്തന നിരോധന നിയമം ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുവാണ് ആക്ടിവിസ്റ്റ് ടീസ്റ്റ സെ തല്‍വാദിന്റെ നേതൃത്വത്തിലുള്ള സെന്റര്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് (സി.ജെ.പി). ഛത്തീസ്ഗഢ്, ഗുജറാത്ത്, ഹരിയാന, ഝാര്‍ഖണ്ഡ്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ മത പരിവര്‍ത്തന വിരുദ്ധ നിയമത്തിനെതിരെയാണ് പുതിയ ഹര്‍ജി.
നേരത്തെ ഇതേ സംഘടന ഉത്തരാഖണ്ഡ്, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ മതപരിവര്‍ത്തന വിരുദ്ധ നിയമം ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയിരുന്നു. ഈ നിയമങ്ങള്‍ ഭരണഘടനയ്ക്ക് എതിരാണെന്നും വ്യക്തികളുടെ സ്വയം നിര്‍ണയത്തിനും സ്വകാര്യതയിലേക്കുമുള്ള കടന്നുകയറ്റമാണെന്നും ഹര്‍ജിയില്‍ പറയുന്നു.
പല സംസ്ഥാനങ്ങളിലും ഇത്തരം നിയമങ്ങള്‍ ദമ്പതികളുടെ ജീവിതവും സുരക്ഷയും അപകടപ്പെടുത്തുന്നുവെന്നും ഹര്‍ജിയില്‍ വ്യക്തമാക്കി. ഭരണഘടനാ അനുഛേദം 14, 21, 25 എന്നിവയുടെ ലംഘനമാണ് ഇത്തരം നിയമങ്ങളെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് നോട്ടീസ് അയച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.