പോപ്പുലര്‍ ഫ്രണ്ട് ബന്ധം; എസ്ഡിപിഐ നേതാക്കളെ ചോദ്യം ചെയ്യുന്നത് തുടരുന്നു

പോപ്പുലര്‍ ഫ്രണ്ട് ബന്ധം; എസ്ഡിപിഐ നേതാക്കളെ ചോദ്യം ചെയ്യുന്നത് തുടരുന്നു

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് നിരോധവുമായി ബന്ധപ്പെട്ട് എന്‍ഐഎ നടത്തുന്ന അന്വേഷണം എസ്ഡിപിഐയിലേക്ക് നീളുന്നു. തൃശൂരില്‍ പിടിയിലായ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ ഉസ്മാനുമായി ബന്ധപ്പെട്ടാണ് അന്വേഷണം വ്യാപിക്കുന്നത്.

ഇപ്പോള്‍ എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കലിനെ എന്‍ഐഎ ചോദ്യം ചെയ്ത് വരികയാണ്. രാവിലെ 10 നാണ് റോയ് അറക്കലിനോട് എന്‍ഐഎ കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെടത്. ചോദ്യം ചെയ്യല്‍ ഇപ്പോഴും പുരോഗമിക്കുകയാണ്.

എസ്ഡിപിഐയുടെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് പി.കെ ഉസ്മാനാണ്. അതിനാല്‍ തന്നെ ഉസ്മാനും റോയ് അറക്കലും തമ്മില്‍ അടുത്ത ബന്ധമുണ്ട് എന്ന തരത്തില്‍ എന്‍ഐഎ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവര ശേഖരണത്തിന് എന്‍ഐഎ ഇപ്പോള്‍ റോയ് അറക്കലിനെ ചോദ്യം ചെയ്യുന്നത്.

പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നും എസ്ഡിപിഐയിലേക്ക് എത്തിയ ആളുകളെ വിശദമായി ചോദ്യം ചെയ്യാനാണ് എന്‍ഐഎ നീക്കം. നേരത്തെ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അജ്മല്‍ ഇസ്മായെലിനെ കൊച്ചിയില്‍ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.