ന്യൂഡല്‍ഹി: കൊളീജിയം ശുപാര്‍ശ ചെയ്ത പുതിയ അഞ്ച് ജഡ്ജിമാര്‍ സുപ്രീം കോടതി ജഡ്ജിമാരായി അധികാരമേറ്റു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് സത്യവാചകം ചൊല്ലിക്കൊടുത്തു. പുതിയ സുപ്രീം കോടതി ജഡ്ജിമാരുടെ നിയമന ഉത്തരവ് ശനിയാഴ്ചയാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒപ്പ് വെച്ചത്.
രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തല്‍, പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോള്‍, മണിപ്പൂര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.വി സഞ്ജയ് കുമാര്‍, പട്‌ന ഹൈക്കോടതി ജഡ്ജി അഹ്‌സനുദ്ദീന്‍ അമാനുല്ല, അലഹബാദ് ഹൈക്കോടതി ജഡ്ജി മനോജ് മിശ്ര എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യ്തത്.
2021ന് ശേഷം ഇത് രണ്ടാം തവണയാണ് ഒരുമിച്ച് ഇത്രയും ജഡ്ജിമാരെ നിയമിക്കുന്നത്.
അഞ്ച് പുതിയ ജഡ്ജിമാര്‍ കൂടി അധികാരമേറ്റതോടെ സുപ്രീം കോടതിയില്‍ ജഡ്ജിമാരുടെ അംഗബലം 27 ല്‍ നിന്ന് 32 ആയി. സുപ്രീം കോടതി ജഡ്ജിമാരുടെ ആകെ എണ്ണം 34 ആണ്. ഒഴിവുള്ള രണ്ട് സ്ഥാനങ്ങളിലേക്ക് കൊളീജിയം രണ്ട് പേരുകള്‍ നിര്‍ദേശിച്ചിട്ടുണ്ട്. അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് രാജേഷ് ബിന്ദല്‍, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാര്‍ എന്നിവരെയാണ് കൊളീജിയം ഒഴിവുളള രണ്ട് തസ്തികകളിലേയ്ക്ക് ശുപാര്‍ശ ചെയ്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.