ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് സംഘം ആശുപത്രിയില്‍

ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് സംഘം ആശുപത്രിയില്‍

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ പൊതുമരാമത്തുമന്ത്രി വി കെ. ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് സംഘം ആശുപത്രിയില്‍ എത്തി. വിജിലന്‍സ് ഡി വൈ എസ് പി ശ്യാം കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്.

രാവിലെ ഒൻപതു മുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് മൂന്നു മുതല്‍ നാലു വരെയും ആണ് ചോദ്യം ചെയ്യല്‍. ഓരോ മണിക്കൂറിലും 15 മിനിറ്റ് ഇടവേള നല്‍കണം എന്നും മാനസികമോ ശാരീരികമോ ആയ ഒരു ബുദ്ധിമുട്ടും അന്വേഷണസംഘത്തില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലെന്നും കോടതിയുടെ നിര്‍ദേശമുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥരുടെ കോവിഡ് പരിശോധന നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. വിശദമായ ചോദ്യാവലിയും വിജിലന്‍സ് സംഘം തയ്യാറാക്കിയിട്ടുണ്ട്. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളിയശേഷമാണ് ചോദ്യം ചെയ്യലിന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി അനുമതി നല്‍കിയത്. കേസില്‍ അഞ്ചാംപ്രതിയാണ് ഇബ്രാഹിംകുഞ്ഞ്. നവംബർ 18നാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തി വിജിലന്‍സ് സംഘം ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.