ദുബായ്: ഇ സേഫ്റ്റ് ചൈല്‍ഡ് ഓണ്‍ലൈന്‍ പ്രൊട്ടക്ഷന്‍ പുരസ്കാരം ഹാബിറ്റാറ്റ് സ്കൂള്‍ സ്വന്തമാക്കി. യുഎഇയിലെ 48 സ്കൂളുകളില്‍ നിന്ന് ഏഴ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത 10 സ്കൂളുകളില്‍ ഒന്നാണ് ഹാബിറ്റാറ്റ് സ്കൂള്‍. ഫെബ്രുവരി ആറാം തിയതി അബുദബി അനന്തര ഈസ്റ്റേൺ മംഗ്രോവ്‌സിൽ നടന്ന ചൈൽഡ് വെൽ ബീയിങ് ഇൻ എ ഡിജിറ്റൽ വേൾഡ് കോൺഫ്രൻസില്‍ പുരസ്കാരം സമ്മാനിച്ചു. ചടങ്ങില്‍ യുഎഇ സഹിഷ്ണുതാമന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മബാറക് അൽ നഹ്യാൻ മുഖ്യാതിഥിയായിരുന്നു.
ഹാബിറ്റാറ്റ് സ്കൂളിന്‍റെ അക്കാഡമിക്ക്സ് സിഇഒ ആദിൽ സി.ടി, ഹാബിറ്റാറ്റ് സ്കൂൾ പ്രിൻസിപ്പൽ ബാല റെഡ്ഢി അമ്പാട്ടി എന്നിവർ അബുദബി ഫാമിലി കെയർ അതോറിറ്റി ഡയറക്ടർ ജനറൽ ആയ ഡോക്ടർ ബുഷ്‌റ അൽ മുല്ല എമിറേറ്റ്സ് സെയ്‌ഫർ ഇന്‍റർനെറ്റ് സൊസൈറ്റിയുടെ ചെയർമാൻ ഡോക്ടർ അബ്ദുല്ല മുഹമ്മദ് അൽമെഹ്‌യാസ് എന്നിവരില്‍ നിന്ന് അംഗീകാരം ഏറ്റു വാങ്ങി. ഹാബിറ്റാറ്റ് സ്കൂളിലെ സരിനാഹ് കാസി, ഐസ്ക്ക കൗസർ, നിജ അബ്ദുൽ ക്വാഡീർ എന്നീ മൂന്നു കുട്ടികളെ ഇ-സേഫ്റ്റി അംബാസിഡറുകൾ ആയി തിരഞ്ഞെടുത്തു. ഇവരുടെ 'സേഫ്റ്റി ഓഫ് ചിൽഡ്രൻ ഇൻ ദി ഡിജിറ്റൽ വേൾഡ്' എന്ന പദ്ധതിക്ക് പ്രത്യേക അംഗീകാരം ലഭിക്കുകയും ചെയ്തു.
ഇ-സേഫ്റ്റിക്കായി പ്രത്യേകം സജീകരണങ്ങൾ ചെയ്ത എല്ലാ സ്കൂളുകൾക്കും പ്രത്യേക അംഗീകാരം നല്‍കുകയും മികച്ച 10 സ്കൂളുകളെ തെരഞ്ഞെടുക്കാന്‍ യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെയും, ഇ-സേഫ്റ്റി വകുപ്പിന്‍റെയും നേതൃത്വത്തിൽ പ്രത്യേക പാനൽ തന്നെ രൂപീകരിച്ചിരുന്നു. കുട്ടികളുടെ പഠനത്തിനായി എപ്പോഴും ഏറ്റവും മികച്ചതും, നൂതനം ആയതും ആയ രീതികളാണ് ഹാബിറ്റാറ്റ് സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരത്തില്‍ ഒരു അംഗീകാരം തീർച്ചയായും ഒരു അഭിമാനം തന്നെയാണെന്ന് ഹാബിറ്റാറ്റ് സ്കൂളിന്‍റെ മാനേജിങ് ഡയറക്ടർ ഷംസു സമാൻ അഭിപ്രായപ്പെട്ടു.
യുഎഇയിലെ സാമൂഹ്യസേവന മന്ത്രാലയത്തിന്‍റെ പ്രത്യേക മിനിസ്റ്റീരിയൽ ഡിക്രി പ്രകാരം സ്ഥാപിതമായ സർക്കാർ സ്ഥാപനമായ എമിറേറ്റ്‌സ് സേഫർ ഇന്‍റർനെറ്റ് സൊസൈറ്റി (ഇ-സേഫ്) ഏർപ്പെടുത്തിയതാണ് പുരസ്കാരം. ഓൺലൈൻ അപകടസാദ്ധ്യതകൾ ഒഴിവാക്കി ഉത്തരവാദിത്തത്തോടെ ഇന്‍റനെറ്റ് ഉപയോഗിക്കാൻ കുട്ടികളെയും യുവാക്കളെയും പ്രാപ്തരാക്കുകയാണ് പുരസ്കാരം നല്‍കുന്നതിലൂടെ ലക്ഷ്യമിടുന്നത്. പുരസ്കാരചടങ്ങിലും തുടർന്ന് നടന്ന കോണ്‍ഫറന്‍സിലും അന്തർദേശീയ പ്രധാന സ്പീക്കർമാർ, പ്രൊഫഷണലുകൾ, സ്കൂൾ ഉദ്യോഗസ്ഥർ , മാതാപിതാക്കൾ, വിദ്യാർത്ഥികള്‍ തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.