ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷ ൻ്റെ ഈ വർഷ ത്തെ കലാമേള ഏപ്രിൽ 29 ശനിയാഴ്ച സീറോ മലബാർ കത്തിഡ്രൽ ഇടവകയിൽ നടത്തുന്നതാണ്. ചിക്കാഗോയിലുള്ള കുട്ടികളുടെ കലാപരമായ കഴിവുകളെ പരിപോഷി പ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ചിക്കാഗോ മലയാളി അസോസിയേഷൻ എല്ലാ വർഷവും ഈ കലാമേള ഒരുക്കുന്നത്. കലാമേളയുടെ വിജയകരമായ നടത്തിപ്പിനായി
അസോസിയേഷൻ എക്സിക്യൂട്ടിവും ബോർഡ് അംഗങ്ങളും പ്രവർത്തിച്ചു വരുന്നു. രജിസ്‌ട്രേഷൻ ഏപ്രിൽ 1- തീയതി ആരംഭിച്ച് 20-ന് അവസാനി ക്കുന്നതാണ്. കലാമേളയുടെ ഭംഗിയായ നടത്തിപ്പിനായി എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നുവെന്ന് ഭാരവാഹികളായ പ്രസിഡൻറ് - ജോഷി വള്ളിക്കളം, സെക്രട്ടറി - ലീല ജോസഫ്, ട്രഷറർ - ഷൈനി ഹരിദാസ് ,വൈസ് പ്രസിഡൻറ് - മൈക്കിൾ മാണി പറമ്പിൽ,ജോയിന്റ് സെക്രട്ടറി - ഡോ . സിബിൾ ഫിലിപ്പ് , ജോ. ട്രഷറർ - വീവിഷ് ജേക്കബ് എന്നിവർ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.