ബീഹാര്‍: രണ്ട് കിലോമീറ്ററോളം ദൂരത്തില്‍ റെയില്‍വെ ട്രാക്ക് മോഷണം പോയി. ബീഹാറിലെ സമസ്തിപൂര്‍ ജില്ലയിലാണ് സംഭവം. മോഷണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ആര്‍.പി.എഫ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു. ഇവരുടെ അറിവോടെയാണ് മോഷണം നടന്നതെന്നാണ് റെയില്‍വേ അധികൃതരുടെ നിഗമനം. റെയില്‍വേ ട്രാക്കുകള്‍ കാണാതായതിന് ഉത്തരവാദികള്‍ അജ്ഞാതരായ കള്ളന്മാരാണെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
റെയിവേയുടെ ഉടമസ്ഥതയിലുള്ള സാധനങ്ങള്‍ മോഷ്ടിക്കുന്നത് ബിഹാറില്‍ നിത്യസംഭവമാണ്. പക്ഷേ, രണ്ട് കിലോമീറ്ററോളം ട്രാക്ക് മോഷണം പോകുന്നത് ഇതാദ്യമാണ്. സംഭവത്തില്‍ ആര്‍.പി.എഫ് കേസ് രജിസറ്റര്‍ ചെയ്തിട്ടുണ്ട്. ലോഹത് പഞ്ചസാര മില്ലിനെ പന്‍ഡൗള്‍ റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ട്രാക്ക് ആണ് മോഷണം പോയത്.
പഞ്ചസാര മില്‍ ഏതാനും വര്‍ഷങ്ങളായി അടഞ്ഞുകിടക്കുകയാണ്. ഈ പാതയില്‍ കുറച്ചുകാലമായി ട്രെയിന്‍ സര്‍വീസ് ഉണ്ടായിരുന്നില്ല. അന്വേഷണത്തിനായി റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.