ന്യൂഡല്‍ഹി: ലോക് സഭയില്‍ ആദാനിയുടെ ബിജെപി ബന്ധത്തിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. 2014 മുതല്‍ അദാനിയുടെ സമ്പത്ത് കുത്തനെ കൂടിയെന്നും എല്ലാ ബിസിനസ് രംഗത്തും എങ്ങനെയാണ് അദാനി മാത്രം വിജയിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.
രാജ്യം അദാനിക്ക് പതിച്ച് നല്‍കിയിരിക്കുകയാണോ. രാജ്യം മുഴുവന്‍ അദാനിയെക്കുറിച്ചാണ് സംസാരിക്കുന്നത്. അദാനിയുടെ വിജയത്തെപ്പറ്റി അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഗൗതം അദാനിയും തമ്മിലുള്ള ബന്ധം എന്താണെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.
അദാനി പ്രധാനമന്ത്രിയുടെ വിധേയന്‍ ആണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. മോഡിയുടെ ഗുജറാത്ത് വികസനത്തിന് ചുക്കാന്‍ പിടിച്ചത് അദാനിയാണ്. അതുവഴി അദാനി ബിസിനസ് വളര്‍ത്തിയെന്ന് പറഞ്ഞ രാഹുല്‍, മോഡിയും അദാനിയും ഒരുമിച്ചുള്ള ചിത്രം ഉയര്‍ത്തിക്കാട്ടി.
എന്നാല്‍ ലോക്‌സഭയില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കരുതെന്ന് സ്പീക്കര്‍ താക്കീത് നല്‍കി. അദാനി വിഷയം ലോക്‌സഭയില്‍ ഭരണ-പ്രതിപക്ഷ ബഹളത്തിലെത്തി. വിമാനത്താവളങ്ങളുടെ സ്വകാര്യവല്‍കരണം അദാനിക്ക് വേണ്ടിയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.
രാജ്യത്തെ വിമാനത്താവളങ്ങള്‍ ചട്ടങ്ങള്‍ മറികടന്ന് അദാനിക്ക് നല്‍കി. പ്രധാനപ്പെട്ട ആറ് വിമാനത്താവള പദ്ധതികള്‍ അദാനിക്ക് നല്‍കിയെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.