തായ്‌ലന്‍ഡ് ഗുഹയിലെ രക്ഷാപ്രവര്‍ത്തനം പ്രമേയമാക്കി തെര്‍ട്ടീന്‍ ലീവ്‌സ് ഒരുങ്ങുന്നു

തായ്‌ലന്‍ഡ് ഗുഹയിലെ രക്ഷാപ്രവര്‍ത്തനം പ്രമേയമാക്കി തെര്‍ട്ടീന്‍ ലീവ്‌സ് ഒരുങ്ങുന്നു

ലോകശ്രദ്ധ നേടിയ തായ്‌ലന്‍ഡ് ഗുഹയിലെ രക്ഷാപ്രവര്‍ത്തനം ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു. തെര്‍ട്ടീന്‍ ലീവ്‌സ് എന്നാണ് ചിത്രത്തിന്റെ പേര്. ഓസ്‌കര്‍ ജേതാവായ റോണ്‍ ഹോവാര്‍ഡാണ് ചിത്രം ഒരുക്കുന്നത്.

അടുത്ത വര്‍ഷം മാര്‍ച്ചില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഏകദേശം 71 കോടി മുതല്‍മുടക്കിലാണ് ചിത്രം ഒരുക്കുന്നത്. ഓസ്‌കര്‍ ജേതാവായ ബ്രയാന്‍ ഗ്രേസര്‍, പി ജെ വാന്‍ സാന്‍ഡ്വിജ്ക്, ഗബ്രിയേല്‍ ടാന, കരന്‍ ലണ്ടര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

2018 ലായിരുന്ന ലോക ശ്രദ്ധ നേടിയ തായ് ഗുഹയിലെ രക്ഷാപ്രവര്‍ത്തനം. ജൂണ്‍ 23-ന് താം ലുവാങ് ഗുഹ സന്ദര്‍ശനത്തിനു പോയ മുപ എന്ന ഫുട്‌ബോള്‍ ടീമിലെ 12 കുട്ടികളും സഹപരിശീലകനും കനത്തെ മഴയെ തുടര്‍ന്ന് ഗുഹയില്‍ അകപ്പെട്ടു പോവുകയായിരുന്നു.

വിവിധ രാജ്യങ്ങളുടെ സഹായത്തോടെയായിരുന്നു രക്ഷാപ്രവര്‍ത്തനം. ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷം ജൂലൈ 2-നാണ് ബ്രിട്ടീഷ് മുങ്ങല്‍ വിദഗ്ധന്‍മാര്‍ പതിമൂന്നുപേരേയും സുരക്ഷിതരായി കണ്ടെത്തിയത്. തുടര്‍ന്ന് ജൂലൈ മൂന്നോടെ എല്ലാവരേയും പുറത്തെത്തിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.