മിനിമം നിരക്ക് 22.05 ല്‍ നിന്നും 72.05 രൂപയായി ഉയര്‍ന്നു; ഗാര്‍ഹിക ബില്‍ 550 രൂപ വരെ കൂടും: വെള്ളക്കരത്തില്‍ പുതുക്കിയ താരിഫ്

മിനിമം നിരക്ക് 22.05 ല്‍ നിന്നും 72.05 രൂപയായി ഉയര്‍ന്നു; ഗാര്‍ഹിക ബില്‍ 550 രൂപ വരെ കൂടും: വെള്ളക്കരത്തില്‍ പുതുക്കിയ താരിഫ്

തിരുവനന്തപുരം: കനത്ത പ്രതിഷേധങ്ങള്‍ക്കിടെ സംസ്ഥാനത്ത് വെള്ളക്കരം പുതുക്കികൊണ്ട് ജല അതോറിറ്റി താരിഫ് പുറത്തിറക്കി. സാധാരണക്കാര്‍ക്ക് പോലും അധിക ഭാരമാകുന്ന തരത്തിലാണ് പുതിയ താരിഫ്.

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് മിനിമം 50 മുതല്‍ 550 വരെ വര്‍ധനവാണ് ഇതനുസരിച്ച് വരുന്നത്. മിനിമം നിരക്ക് 22.05 രൂപയില്‍ നിന്നും 72.05 രൂപയായി ഉയര്‍ന്നു. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പ്രതിമാസം 15,000 ലിറ്റര്‍ വരെ സൗജന്യമായി ലഭിക്കും.

അതിനിടെ വെള്ളക്കരം വര്‍ധനയെ ന്യായീകരിക്കാന്‍ വിചിത്ര വാദങ്ങളുമായി ജലവിഭവമന്ത്രി രംഗത്തെത്തി. അഞ്ച് അംഗങ്ങളുള്ള ഒരു കുടുംബം ഒരു ദിവസം 100 ലിറ്റര്‍ വെള്ളം ഉപയോഗിക്കുമോയെന്ന് ചോദിച്ച റോഷി അഗസ്റ്റിന്‍ വെള്ളം ഉപയോഗിക്കുന്നത് കുറയ്ക്കാന്‍ ജനങ്ങളെ പഠിപ്പിക്കേണ്ട സമയമായെന്നും പറഞ്ഞു.

കടത്തില്‍ നട്ടം തിരിയുന്ന ജനത്തിന്റെ കരണത്ത് സര്‍ക്കാര്‍ മാറിമാറി അടിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. വെള്ളക്കരം കൂട്ടിയത് സഭയില്‍ പ്രഖ്യാപിക്കാത്തതില്‍ മന്ത്രിയെ വിമര്‍ശിച്ച് സ്പീക്കര്‍ റൂളിംഗ് നല്‍കി.

വിലവര്‍ധനവ് കേട്ട് ബോധം കെടുന്നയാള്‍ക്ക് കൊടുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടണമെങ്കില്‍ എംഎല്‍എമാര്‍ കത്ത് തന്നാല്‍ മതിയെന്നായിരുന്നു റോഷി അഗസ്റ്റിന്റെ പരിഹാസം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.