ഇസ്ലാമാബാദ്: ഭൂകമ്പത്തില്‍ തകര്‍ന്ന തുര്‍ക്കിയിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായി പോയ ഇന്ത്യന്‍ എന്‍ഡിആര്‍എഫ് വിമാനത്തിന് പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി നിഷേധിച്ചു. ഇതേ തുടര്‍ന്ന് വിമാനം വഴിതിരിച്ചു വിടേണ്ടി വന്നു.
ദുരന്തനിവാരണ സേനാംഗങ്ങളും മെഡിക്കല്‍ സംഘവും ഉള്‍പ്പെടുന്ന വിമാനത്തില്‍ ദുരന്തനിവാരണ സാമഗ്രികളും മരുന്നും ഭക്ഷണവുമെല്ലാം ഉണ്ടായിരുന്നു. മണ്ണിനടിയില്‍പ്പെട്ടവരെ തെരഞ്ഞു കണ്ടുപിടിക്കാന്‍ പ്രത്യേക പരിശീലന ലഭിച്ച നായകളെയും ഇന്ത്യ തുര്‍ക്കിയിലേക്ക് അയച്ചിട്ടുണ്ട്.
തന്റെ രാജ്യത്തിന് ദുരിതാശ്വാസ സാമഗ്രികളും സാമ്പത്തിക സഹായവും നല്‍കുന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ ഔദാര്യത്തിന് 'ദോസ്ത്' എന്നാണ് ഇന്ത്യയിലെ തുര്‍ക്കി അംബാസഡര്‍ ഫിരത് സുനല്‍ വിശേഷിപ്പിച്ചത്.
തുര്‍ക്കിയിലേക്ക് സഹായം അയച്ചതിന് ഫിരത് സുനല്‍ ഇന്ത്യയോട് നന്ദി പറഞ്ഞു. 'ആവശ്യമുള്ള സമയത്തെ സുഹൃത്ത് തീര്‍ച്ചയായും ഒരു നല്ല സുഹൃത്താണ്'- തുര്‍ക്കിയെ സഹായിച്ചതിന് ഇന്ത്യയോട് നന്ദി പറഞ്ഞ് അദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
തുര്‍ക്കി സര്‍ക്കാരുമായി ഏകോപിപ്പിച്ച് ദുരിതാശ്വാസ സാമഗ്രികള്‍ സഹിതം എന്‍ഡിആര്‍എഫിന്റെയും മെഡിക്കല്‍ രക്ഷാപ്രവര്‍ത്തന സംഘങ്ങളെ ഉടന്‍ അയക്കാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് നേരത്തേ അറിയിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.