ദുബായ്: സ്വദേശി വൽക്കരണ നിബദ്ധനകൾ പാലിക്കാത്ത കമ്പനികൾക്ക് എതിരെ ജൂലൈ മുതൽ പിഴ ഈടാക്കുമെന്ന് യു എ ഇ മാനവ വിഭവ ശേഷി സ്വദേശി വൽക്കരണ മന്ത്രാലയം. പുതുക്കിയ നിബന്ധനകൾ പ്രകാരം 2023 വർഷത്തിലെ ആദ്യ ആറ് മാസത്തിനകം നിശ്ചിത പരിധിയുടെ 1 ശതമാനവും പിന്നീട് ബാക്കി ശതമാനവും സ്വദേശികളെ ജോലിക്ക് എടുക്കണം. 50 ശതമാനത്തിലധികം വിദഗ്ധ ജീവനക്കാരുളള സ്ഥാപനങ്ങളില്‍ 2023 ഡിസംബറോടെ നാല് ശതമാനം സ്വദേശി ജീവനക്കാരെ നിയമിക്കണമെന്നതാണ് നിർദ്ദേശം. ഇല്ലാത്ത പക്ഷം ഒരു തൊഴിലാളിക്ക് 7000 എന്ന രീതിയിലാണ് പിഴ ഈടാക്കുക.
പിഴകൾ പുതിയതല്ലെന്നും കൂടുതൽ കാര്യക്ഷമമായി സ്വദേശിവൽക്കരണം നടപ്പിലാക്കുകയാണെന്നും മാനവ വിഭവശേഷി സ്വദേശി വല്‍ക്കരണ മന്ത്രാലയ ചുമതലയുളള മന്ത്രി ഡോ അബ്ദുള്‍റഹ്മാന്‍ അല്‍ അവാർ വിശദീകരിച്ചു. 2022 യിൽ പൂർത്തീകരിക്കേണ്ട മാനദണ്ഡങ്ങൾ കമ്പനികൾ പാലിച്ചോ എന്ന് അറിയാൻ പരിശോധനകൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു.
2023 വർഷത്തെ സ്വദേശി വല്‍ക്കരണ തോത് പാലിക്കാത്ത കമ്പനികള്‍ക്ക് വർഷത്തില്‍ തൊഴിലാളിക്ക് 84,000 ദിർഹമെന്ന കണക്കില്‍ പിഴ ഈടാക്കും. നേരത്തെ ഇത് 72,000 ദിർഹമായിരുന്നു. വർഷാവസാനം വരെ കാത്തിരിക്കാതെ 2 ഘട്ടമായി സ്വദേശികളെ നിയമിക്കണമെന്നും മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു .സ്ഥാപനത്തിലെ വിദഗ്ധ ജീവനക്കാരുടെ എണ്ണത്തിന് ആനുപാതികമായാണ് സ്വദേശികളെ നിയമിക്കേണ്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.