ഇസ്താംബൂള്‍: തുര്‍ക്കിയേയും സിറിയയേയും ശവപ്പറമ്പാക്കി മാറ്റിയ ഭൂമികുലുക്കം നേരത്തെ പ്രവചിച്ച ഡച്ച് ഗവേഷകന്റെ ട്വീറ്റ് അക്ഷരാര്‍ഥത്തില്‍ കൃത്യമായി.
നെതര്‍ലാന്‍ഡ്സിലെ ആംസ്റ്റര്‍ഡാമില്‍ പ്രവര്‍ത്തിക്കുന്ന സോളാര്‍ സിസ്റ്റം ജോമെട്രി സര്‍വേയിലെ ഗവേഷകന്‍ ഫ്രാങ്ക് ഹൂഗര്‍ ബീറ്റ്സ് ഫെബ്രുവരി മൂന്നിന് വെള്ളിയാഴ്ച ട്വീറ്റിലൂടെയാണ് ഭൂകമ്പ മുന്നറിയിപ്പ് നല്‍കിയത്.
'അധികം വൈകാതെ സെന്‍ട്രല്‍ തുര്‍ക്കി, ജോര്‍ദാന്‍, സിറിയ മേഖലയില്‍ 7.5 തീവ്രതയുള്ള ഭൂകമ്പം ഉണ്ടാകും' എന്നായിരുന്നു ട്വീറ്റ്. ഹൂഗര്‍ ബീറ്റ്‌സ് പ്രവചനം നടത്തി മൂന്നാം ദിവസം തിങ്കളാഴ്ച പുലര്‍ച്ചെയാണ് ലോകത്തെ ഞെട്ടിച്ച വന്‍ ദുരന്തം തുര്‍ക്കിയിലും സിറിയയിലും അരങ്ങേറിയത്.
ഹൂഗര്‍ ബീറ്റ്‌സ് 7.5 തീവ്രതയാണ് പ്രവചിച്ചതെങ്കില്‍ സംഭവിച്ചത് 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു. ഇതിന് പിന്നാലെ തന്റ മുന്‍ ട്വീറ്റ് ഓര്‍മിപ്പിച്ച് അദ്ദേഹം രംഗത്തെത്തി.
'മധ്യ തുര്‍ക്കിയിലെ വന്‍ ഭൂകമ്പത്തില്‍ നാശം വിതച്ച എല്ലാവര്‍ക്കും എന്റെ പ്രണാമം. ഈ മേഖലയില്‍ അധികം വൈകാതെ ഇത് സംഭവിക്കുമെന്ന് ഞാന്‍ നേരത്തെ പ്രസ്താവിച്ചിരുന്നു. 115, 526 വര്‍ഷങ്ങളില്‍ സംഭവിച്ചതിന് സമാനമാണിത്. ഈ ഭൂകമ്പങ്ങള്‍ക്കെല്ലാം നിര്‍ണായകമായ ഗ്രഹ ജ്യാമിതിയാണുണ്ടായിരുന്നത്. ഫെബ്രുവരി 4,5 തീയതികളിലും സമാന സ്ഥിതിയായിരുന്നു' -ഹൂഗര്‍ബീറ്റ്‌സ് ട്വീറ്റ് ചെയ്തു.
ഗ്രഹങ്ങളുടെ വിന്യാസമാണ് ഭൂകമ്പങ്ങള്‍ക്ക് കാരണമാകുന്നത് എന്നാണ് ഹൂഗര്‍ ബീറ്റ്സിന്റെ സിദ്ധാന്തം. എന്നാല്‍ ഇതിന് ശാസ്ത്രീയ തെളിവുകളുടെ പിന്തുണയില്ലെന്ന് വിമര്‍ശകര്‍ പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.