ദുബായ്: ദുബായ് സർക്കാരിന്‍റെ മീഡിയ ഓഫീസ് ഡയറക്ടർ ജനറൽ മോന ഗാനിം അൽ മർറി ദുബായ് താമസ കുടിയേറ്റ വകുപ്പിൽ സന്ദർശനം നടത്തി. മാധ്യമ മേഖലയിൽ പരസ്പര സഹകരണങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് സന്ദർശനം. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ് സ് മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി മോന അൽ മർറിയെ ഓഫീസിലേക്ക് സ്വീകരിച്ചു.
വകുപ്പിന്‍റെ ഭാഗത്തിൽ നിന്ന് താമസക്കാർക്കും സന്ദർശകർക്കും ഉപകാരപ്രദമായ വാർത്തകളും വിവിധ സന്ദേശങ്ങളും ഏറ്റവും വേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള നടപടി ക്രമങ്ങളും, മറ്റും സന്ദർശനത്തിൽ ചർച്ചയായി. റെക്കോർഡ് വേഗതയിൽ ഇടപാടുകളും എൻട്രി പെർമിറ്റുകളും പൂർത്തിയാക്കി ഉയർന്ന കാര്യക്ഷമതയോടെ പ്രവർത്തിക്കുന്ന ജിഡിആർഎഫ്എ ഉദ്യോഗസ്ഥരെ മോന അൽ മർറി അഭിനന്ദിച്ചു. തങ്ങളുടെ വാർഷിക പദ്ധതിയിൽ മാധ്യമ സാന്നിധ്യം ഏറ്റവും ശ്രദ്ധേയമായ ഘടകമാണെന്ന് ജിഡിആർഎഫ്എ ദുബായ് മേധാവി മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.