ഗതാഗതരംഗത്ത് സഹകരണം ശക്തമാക്കി യുഎഇയും ഖത്തറും

ഗതാഗതരംഗത്ത് സഹകരണം ശക്തമാക്കി യുഎഇയും ഖത്തറും

ദുബായ്: ഗതാഗത രംഗത്ത് സഹകരണം ശക്തമാക്കി യുഎഇയും ഖത്തറും. സേവനങ്ങള്‍ പരസ്പരം ലിങ്ക് ചെയ്യുന്നതിനുളള രേഖകളും ആവശ്യകതകളും കൈമാറുന്നതിനും സ്മാ‍ർട്ട് സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങളിലെയും പ്രസ്തുത ടീമുകള്‍ കൂടികാഴ്ചകള്‍ നടത്തിയിരുന്നു. പിന്നീട് യുഎഇ - ഖത്തർ ഉന്നത ഉദ്യോഗസ്ഥർ തമ്മില്‍ നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച് അന്തിമ ധാരണയായത്.

ഇതോടെ ട്രാഫിക് നിയമം ലംഘിക്കുന്നവരുടെ വിവരങ്ങളും പരസ്പരം കൈമാറും. ഇതോടെ ഒരു രാജ്യത്ത് ഗതാഗത നിയമം ലംഘിച്ച് മറ്റേ രാജ്യത്തെത്തിയാലും പിഴയുള്‍പ്പടെയുളള നിയമനടപടികള്‍ നേരിടേണ്ടിവരും ഗതാഗത മേഖലയിലെ വിവിധ വിവരങ്ങളും സാങ്കേതിക വിദ്യകളും പരസ്പരം കൈമാറും. കഴിഞ്ഞയാഴ്ച സമാനമായ കരാറില്‍ ബഹ്റൈനുമായും യുഎഇ ഒപ്പുവച്ചിരുന്നു.

ഇനിമുതല്‍ യുഎഇയില്‍ ഗതാഗത നിയമം ലംഘിച്ച് ഖത്തറിലേക്കോ ബഹ്റൈനിലേക്കോ പോകുന്നവർക്ക് അവിടെ പിഴ നല്‍കേണ്ടിവരും. ഈ രാജ്യങ്ങളില്‍ നിയമം ലംഘിച്ച് യുഎഇയിലെത്തിയാലും പിഴ നല്‍കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.