ചിക്കാഗോ മലയാളി അസോസിയേഷന്‍ സുവര്‍ണ്ണജൂബിലി ജൂണ്‍ 24-ന്

ചിക്കാഗോ മലയാളി അസോസിയേഷന്‍ സുവര്‍ണ്ണജൂബിലി ജൂണ്‍ 24-ന്

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്‍റെ 50-ാം വാര്‍ഷികം ജൂണ്‍ 24-ന് ശനിയാഴ്ച എല്‍മേസ്റ്റിലുള്ള വാട്ടര്‍ ഫോര്‍ഡ് ബാങ്ക്വറ്റ് ഹാളില്‍ വെച്ച് നടത്തുന്നു.
ചിക്കാഗോ മലയാളി അസോസിയേഷന്‍ രൂപം കൊണ്ടിട്ട് 50 വര്‍ഷം പൂര്‍ത്തിയായതിന്‍റെ ഭാഗമായി നടത്തുന്ന ഈ ആഘോഷങ്ങളില്‍ സെമിനാറുകള്‍, ക്ലാസുകള്‍, അവാര്‍ഡുദാന ചടങ്ങ്, പ്രൊഫഷണല്‍ കലാപരിപാടികള്‍, പൊതുയോഗം ആന്‍ഡ് ഡിന്നര്‍ എന്നിവ ഉണ്ടായിരിക്കുന്നതാണ്.


സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് 250 പേജുള്ള ഒരു സുവനീര്‍ പുറത്തിറക്കുന്നതാണ്. പ്രസ്തുത സുവനീറില്‍ വിവിധ കലാസൃഷ്ടികളായ കവിതകള്‍, ലേഖനങ്ങള്‍, ചെറുകഥകള്‍, ഫോമ/ഫൊക്കാന, അമേരിക്കയിലുള്ള മറ്റു സംഘടനകളുടെ വിവരങ്ങള്‍, പൊതുവിവരങ്ങള്‍, ഫാമിലി ഫോട്ടോകള്‍, സ്പോണ്‍സര്‍ഷിപ്പുകള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചുള്ളതായിരിക്കും.


കണ്‍വന്‍ഷന്‍ ചെയര്‍മാന്‍-ലെജി പട്ടരുമഠം, ഫിനാന്‍സ് ചെയര്‍മാന്‍-ജോണ്‍സണ്‍ കണ്ണൂക്കാടന്‍, സുവനീര്‍ ചെയര്‍മാന്‍-അച്ചന്‍കുഞ്ഞ് മാത്യു, കണ്‍വന്‍ഷന്‍ കോ-ചെയര്‍-ഡോ. സിബിള്‍ ഫിലിപ്പ്, ഫിനാന്‍ഷ്യല്‍ കോ-ചെയര്‍-വിവീഷ് ജേക്കബ് എന്നിവരായിരിക്കുമെന്ന് പ്രസിഡണ്ട് ജോഷി വള്ളിക്കളം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.